സംവിധായകന്‍ ജീത്തു ജോസഫ് ഒരുക്കുന്ന ഏറ്റവും പുതിയ സിനിമയായ 'വലതുവശത്തെ കള്ളന്റെ' ജോജു ജോര്‍ജ് ജന്മദിന സ്‌പെഷല്‍ പോസ്റ്റര്‍ പുറത്ത്. കണ്ണട താഴ്ത്തി ആരെയോ തീക്ഷ്ണമായി നോക്കുന്ന ജോജു ജോര്‍ജാണ് പോസ്റ്ററിലുള്ളത്. ജോജുവിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് പുതിയ പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുന്നത്.

To advertise here,

ഓഗസ്റ്റ് സിനിമ, സിനിഹോളിക്‌സ്, ബെഡ്‌ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളില്‍ ഷാജി നടേശന്‍ നിര്‍മിക്കുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ഡിനു തോമസ് ഈലന്‍ ആണ്. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലും, വണ്ടിപ്പെരിയാര്‍, പീരുമേട് എന്നിവിടങ്ങളിലുമായാണ് അടുത്തിടെ സിനിമയുടെ ചിത്രീകരണം നടന്നത്.

ഏറെ ദുരൂഹമായ കഥാപശ്ചാത്തലമാകും ചിത്രത്തിന്റേതെന്നാണ് ഇതിനകം ലഭിച്ചിട്ടുള്ള സൂചനകള്‍. സിനിമയുടേതായി മുമ്പ് പുറത്തിറങ്ങിയിരുന്ന ടൈറ്റില്‍ പോസ്റ്ററും ബിജു മേനോന്റെ ജന്മദിനത്തില്‍ പുറത്തിറക്കിയ സ്‌പെഷല്‍ പോസ്റ്ററും ഏറെ ശ്രദ്ധേയമായിരുന്നു. 

ക്രിസ്മസ് റിലീസായാണ് ചിത്രം ഒരുങ്ങുന്നത്. 'മൈ ബോസ്', 'മമ്മി ആന്‍ഡ് മി', 'മെമ്മറീസ്', 'ദൃശ്യം', 'ദൃശ്യം 2', 'കൂമന്‍', 'നേര്' തുടങ്ങി മലയാളത്തിലെ നിരവധി ശ്രദ്ധേയ സിനിമകളുടെ സംവിധായകനായ ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'വലതുവശത്തെ കള്ളന്‍' ഒരു കുറ്റാന്വേഷണ ചിത്രമെന്നാണ് സൂചന. 'മുറിവേറ്റൊരു ആത്മാവിന്റെ കുമ്പസാരം' എന്ന ടാഗ് ലൈനോടെയാണ് 'വലതുവശത്തെ കള്ളന്‍' ടൈറ്റില്‍ ലുക്ക് ആദ്യം പുറത്തിറങ്ങിയിരുന്നത്.

കോ- പ്രൊഡ്യൂസര്‍മാര്‍: ടോണ്‍സണ്‍ ടോണി, സുനില്‍ രാമാടി, പ്രശാന്ത് നായര്‍, ഡിഒപി: സതീഷ് കുറുപ്പ്, എഡിറ്റര്‍: വിനായക്, പ്രൊഡക്ഷന്‍ ഡിസൈന്‍: പ്രശാന്ത് മാധവ്, സംഗീതം: വിഷ്ണു ശ്യാം, ഗാനരചന: വിനായക് ശശികുമാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അര്‍ഫാസ് അയൂബ്, കോസ്റ്റ്യൂം: ലിന്‍ഡ ജീത്തു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷബീര്‍ മലവെട്ടത്ത്, മേക്കപ്പ്: ജയന്‍ പൂങ്കുളം, വിഎഫ്എക്‌സ്: ടോണി മാഗ്മിത്ത്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: കത്തീന ജീത്തു, മിഥുന്‍ എബ്രഹാം, സ്റ്റില്‍സ്: സാബി ഹംസ, പബ്ലിസിറ്റി സിസൈന്‍സ്: ഇല്യുമിനാര്‍ടിസ്റ്റ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.