പ്രായഭേദമന്യേ ഏവരുടേയും അകമഴിഞ്ഞ പിന്തുണയോടെ ജീത്തു ജോസഫിന്റെ ഏറ്റവും പുതിയ ചിത്രമായ 'വലതുവശത്തെ കള്ളൻ' തിയേറ്ററുകളിൽ രണ്ടാം വാരത്തിലേക്ക്. ഇമോഷണൽ ക്രൈം ഡ്രാമ ഗണത്തിൽ പുറത്തിറങ്ങിയ ചിത്രം എല്ലാത്തരം പ്രേക്ഷകരേയും, പ്രത്യേകിച്ച് കുടുംബപ്രേക്ഷകരേയും വലിയ രീതിയിൽ ആകർഷിച്ചിരിക്കുകയാണ്.
ബിജു മേനോനേയും ജോജു ജോർജ്ജിനേയും കേന്ദ്രകഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് ഒരുക്കിയിരിക്കുന്ന ചിത്രം മനുഷ്യമനസ്സിന്റെ സങ്കീർണ്ണമായ വശങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത്. കാലടി പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്‌പെക്ടറായ ആന്റണി സേവ്യറായാണ് ചിത്രത്തിൽ ബിജു മേനോൻ എത്തിയിരിക്കുന്നത്. ഒരു ദിവസം ആന്റണി സേവ്യറിന് മുന്നിലെത്തുന്ന ഒരു മിസിങ് കേസ് അയാളുടെ ജീവിതം തന്നെ മാറ്റി മറയ്ക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.
സാമുവൽ ജോസഫ് എന്ന അച്ഛൻ കഥാപാത്രമായി വേറിട്ട വേഷത്തിലാണ് ജോജു ജോർജ് ചിത്രത്തിലുള്ളത്. പല അടരുകളുള്ള സാമുവൽ എന്ന കഥാപാത്രത്തെ സമാനതകളില്ലാത്ത വിധം ജോജു സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്. ആന്റണി സേവ്യറായി സമാനതകളില്ലാത്ത പ്രകടനമാണ് ബിജു മേനോൻ കാഴ്ചവെച്ചിരിക്കുന്നത്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്നതിനപ്പുറം സിസ്റ്റത്തിന്റെ പരാജയം വ്യക്തികളിലും സമൂഹത്തിലുമുണ്ടാക്കുന്ന പ്രശ്‌നങ്ങൾ ഗൗരവമായി അവതരിപ്പിക്കുന്നുണ്ട്. 'ടോക്‌സിക് പാരന്റിങ്' എന്ന വിഷയത്തേയും പക്വതയോടെ ചിത്രത്തിൽ കൊണ്ടുവന്നിട്ടുണ്ട്. ഡിനു തോമസ് ഈലന്റെ തിരക്കഥ അർഹിക്കുന്ന രീതിയിൽ ജീത്തു ജോസഫ് സ്‌ക്രീനിൽ എത്തിച്ചിട്ടുണ്ട്.
ലെന, നിരഞ്ജന അനൂപ്, ഇർഷാദ് അലി, കെ.ആർ. ഗോകുൽ, മനോജ് കെ.യു, ലിയോണ ലിഷോയ്, ശ്യാംപ്രസാദ്, ഷാജു ശ്രീധർ എന്നിവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തിയിട്ടുണ്ട്. സതീഷ് കുറുപ്പിന്റെ ഛായാഗ്രാഹണം സിനിമയുടെ ടോട്ടൽ മൂഡിനോട് ചേർന്നുനീങ്ങുന്നതാണ്. വിനായകിന്റെ എഡിറ്റിങ്ങും വിഷ്ണു ശ്യാമിന്റെ സംഗീതവും എടുത്തുപറയേണ്ടതാണ്. ഓഗസ്റ്റ് സിനിമ, സിനിഹോളിക്‌സ്, ബെഡ്‌ടൈം സ്റ്റോറീസ് തുടങ്ങിയ ബാനറുകളിൽ ഷാജി നടേശൻ നിർമിച്ചിരിക്കുന്ന സിനിമയുടെ ഡിസ്ട്രീബ്യൂഷൻ ഗുഡ്‌വിൽ എന്റർടെയ്ൻമെന്റ്‌സാണ്.
Content Highlights: Jeethu Joseph`s `Valathu Vashathe Kallan` enters its 2nd week
Published: 06 Feb 2026, 02:12 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented