ഒരു ഹൈ-ഒക്ടേന്‍ ആക്ഷന്‍ ചിത്രത്തിനായി ഉണ്ണി മുകുന്ദനുമായി ഒന്നിക്കാന്‍ ഹിറ്റ് മേക്കര്‍ ജോഷി. പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇവരുടെ ആദ്യത്തെ ഈ കൂട്ടുകെട്ട് സിനിമാ രംഗത്ത് ഒരു വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംവിധായകന്‍ ജോഷിയുടെ ജന്മദിനത്തില്‍ ചലച്ചിത്രലോകത്തെ ആവേശഭരിതമാക്കിക്കൊണ്ടാണ് പിറന്നാള്‍ സമ്മാനമായി പുതിയ സിനിമയുടെ പ്രഖ്യാപനം.
ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രം, ആക്ഷന്‍ സിനിമയുടെ നിലവാരം ഉയര്‍ത്തുന്നതായിരിക്കുമെന്നും ഉണ്ണി മുകുന്ദന്‍ ഇതുവരെ കാണാത്ത ഒരു ഗെറ്റപ്പില്‍ എത്തുമെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍, ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.
പൊറിഞ്ചു മറിയം ജോസിന് ശേഷം അഭിലാഷ് എന്‍ ചന്ദ്രന്‍ തിരക്കഥ ഒരുക്കുന്ന ഈ സിനിമയുടെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കും. പാന്‍-ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്ററായ മാര്‍ക്കോയുടെ റെക്കോര്‍ഡ് വിജയത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ അഭിനയിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. കഴിഞ്ഞ ഒരു മാസമായി ഉണ്ണി മുകുന്ദന്‍ ഈ ചിത്രത്തിനു വേണ്ടി ദുബായില്‍ ട്രെയ്‌നിങിലാണ്. ജോഷിയുടെ ഈ ജന്മദിനത്തിലെ അടിപൊളി പ്രഖ്യാപനത്തോടെ പ്രേക്ഷകര്‍ ഏറേ ആവേശത്തിമിര്‍പ്പിലാണ്.
Content Highlights: Hitmaker Joshi joins forces with pan-Indian action superstar Unni Mukundan for a high-octane action
Published: 17 Jul 2025, 08:24 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented