റോഷൻ ആൻഡ്രൂസ്- മോഹൻലാൽ- ശ്രീനിവാസൻ കൂട്ടുകെട്ടിലിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ഉദയനാണ് താരം, 21 വർഷത്തിനുശേഷം 4കെ ദൃശ്യ മികവോടെ റീറിലീസിന് ഒരുങ്ങി. മുൻപ് ഫെബ്രുവരി ആറിന് റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും ചില സാങ്കേതിക പ്രശ്‌നങ്ങൾ കാരണം റിലീസ് മാറ്റിവെച്ചിരുന്നു. ഇരുപതിന് സിനിമ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് എത്തുമെന്നതിന്റെ പുതിയ പോസ്റ്റർ റിലീസായി. റോഷൻ ആൻഡ്രൂസിന്റെ സംവിധാന അരങ്ങേറ്റ ചിത്രം കാൾട്ടൺ ഫിലിംസിന്റെ ബാനറിൽ സി. കരുണാകരനാണ് നിർമിച്ചത്. കാൾട്ടൺ ഫിലിംസ് തന്നെയാണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ കൈകാര്യം ചെയ്യുന്നതും.
സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ചിത്രം, ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിരുന്നു. ശ്രീനിവാസന്റെ തിരക്കഥയിൽ എത്തിയ ചിത്രത്തിൽ, വിനീത് ശ്രീനിവാസൻ പാടിയ 'കരളേ കരളിന്റെ കരളേ' എന്ന ഗാനങ്ങളുൾപ്പെടെ മറ്റു ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഛായാഗ്രഹണം നിർവഹിച്ചത് എസ്. കുമാറാണ്. ദീപക് ദേവ് ആണ് സംഗീതം. ഗാനരചന കൈതപ്രം നിർവഹിച്ചപ്പോൾ പശ്ചാത്തല സംഗീതം ഔസേപ്പച്ചനും നിർവഹിച്ചു. ചിത്രത്തിന്റെ 4സ റീമാസ്റ്ററിങ് കൈകാര്യം ചെയ്തിരിക്കുന്നത് ഹൈ സ്റ്റുഡിയോസ് ആണ്.
എഡിറ്റർ: രഞ്ജൻ ഏബ്രഹാം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: കരീം അബ്ദുള്ള, ആർട്ട്: രാജീവൻ, പ്രൊഡക്ഷൻ കൺട്രോളർ: ആന്റോ ജോസഫ്, മേക്കപ്പ്: പാണ്ഡ്യൻ, കോസ്റ്റ്യൂംസ്: സായി, ഓഫീസ് ഇൻചാർജ്: ബിനീഷ് സി. കരുൺ, മാർക്കറ്റിങ് ഹെഡ്: ബോണി അസ്സനാർ, ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ: മദൻ മേനോൻ, കളറിസ്റ്റ്: രാജ പാണ്ഡ്യൻ (പ്രസാദ് ലാബ്), ഷാൻ ആഷിഫ് (ഹൈ സ്റ്റുഡിയോസ്), മിക്‌സിങ്: രാജാകൃഷ്ണൻ, സ്റ്റിൽസ്: മോമി & ജെ.പി., ഡിസൈൻസ്: പ്രദീഷ് സമ, പി.ആർ.ഒ.: പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Content Highlights: Udayananu Tharam Re-Release Date Confirmed: Mohanlal-Sreenivasan Movie in 4K on February 20
Published: 18 Feb 2026, 08:05 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented