ഗോൾഡൻ വിസ കരസ്ഥമാക്കി എൻ. എം. ബാദുഷ. വ്യത്യസ്ത മേഖലകളിൽ തിളങ്ങിയ വിദേശികളെ സ്വന്തം രാജ്യത്തോട് ചേർത്ത് പിടിക്കുക എന്ന ആശയത്തോടെ യുഎഇ ഗവൺമെന്റാണ് ഈ  അംഗീകാരം നൽകുന്നത്. കേരളത്തിൽ ആദ്യമായാണ് ഒരു പ്രൊഡക്ഷൻ കൺട്രോളർക്ക് ഗോൾഡൻ വിസ ലഭിക്കുന്നത്. 

To advertise here,

പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ദുബായിലെ പ്രമുഖ കമ്പനിയായ ഇ.സി.എച്ച് ആണ് ഗോൾഡൻ വിസ നൽകി ആദരിച്ചത്‌. മലയാള സിനിമയിലെ നിർമ്മാതാവും മികച്ച സിനിമകളുടെ പ്രൊജക്റ്റ് ഡിസൈനറും കൂടിയാണ് ബാദുഷ. ആദ്യമായി കേരളത്തിലെ ഒരു  പ്രൊഡക്ഷൻ കൺട്രോളർക്കു ലഭിക്കുന്ന ഗോൾഡൻ വിസ എന്ന ബഹുമതി മലയാള സിനിമാ സ്നേഹികൾ തന്ന അംഗീകാരമായി കരുതുന്നുവെന്ന് ബാദുഷ പറഞ്ഞു. 

മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ള താര പ്രമുഖർക്കും എംഎ യൂസഫലി ഉൾപ്പെടെയുള്ള വ്യവസായികൾക്കുമായിരുന്നു യുഎഇ ഗോൾഡൻ വിസ ആദ്യം അനുവദിച്ചത്. പിന്നീട് ഇതര മേഖലകളിലെ മറ്റു പ്രമുഖ വ്യക്തികൾക്കും ഇപ്പോൾ ദുബായ് ഗവൺമെന്റ് ഗോൾഡൻ വിസ നൽകുന്നുണ്ട്. നിലവിൽ ഫെഫ്ക പ്രൊഡക്ഷൻ യൂണിയൻ പ്രസിഡണ്ട് കൂടിയാണ് എൻ.എം.ബാദുഷ.