ഈ മെയിൽ ഐഡിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ടൊവിനോ വ്യക്തമാക്കി.

തന്റെ പേരിൽ വ്യാജ ഇ-മെയിൽ ഐഡി ഉണ്ടാക്കി ആളുകൾക്ക് സന്ദേശങ്ങൾ അയച്ച് തട്ടിപ്പിന് ശ്രമം നടത്തുന്നുവെന്ന മുന്നറിയിപ്പുമായി നടൻ ടൊവിനോ തോമസ്. ഇതിനെതിരെ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം സോഷ്യൽ മീഡിയാ സ്റ്റോറിയിലൂടെ ആവശ്യപ്പെട്ടു. പ്രചരിക്കുന്ന ഇ-മെയിൽ വിലാസം അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. ഈ മെയിൽ ഐഡിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ടൊവിനോ വ്യക്തമാക്കി.
ടൊവിനോയുടെ കുറിപ്പ് ഇങ്ങനെ:
പ്രധാനപ്പെട്ട അറിയിപ്പ്-വ്യാജ സന്ദേശങ്ങളെക്കുറിച്ച്
എന്റെ പേര് വ്യാജമായി ഉപയോഗിച്ചുകൊണ്ട് ചില വ്യക്തികൾ വിവിധ ആളുകളിലേക്ക് ഇമെയിലുകൾ അയക്കുന്നതായി എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
താഴെ പറയുന്ന വിലാസത്തിൽ നിന്നാണ് ഇമെയിലുകൾ അയക്കുന്നത്:
tovinothomas79@gmail.com
ദയവായി ശ്രദ്ധിക്കുക, ഈ ഇമെയിൽ വിലാസം എന്റേതല്ല, ഈ വിലാസം ഉപയോഗിച്ച് എന്റെ പേരിൽ ആശയവിനിമയം നടത്താൻ ഞാൻ ആർക്കും അനുവാദം നൽകിയിട്ടില്ല.
ഈ ഇ-മെയിൽ ഐഡിയിൽ നിന്ന് ലഭിക്കുന്ന സന്ദേശങ്ങൾക്ക് മറുപടി നൽകരുതെന്നും, വ്യക്തിവിവരങ്ങൾ പങ്കുവെക്കരുതെന്നും, ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും, പണം നൽകരുതെന്നും, അത്തരം ആവശ്യങ്ങളോട് പ്രതികരിക്കരുതെന്നും എല്ലാവരോടും ഞാൻ ശക്തമായി അഭ്യർത്ഥിക്കുന്നു. ഈ വിലാസത്തിൽ നിന്ന് നിങ്ങൾക്ക് ഏതെങ്കിലും ഇമെയിൽ ലഭിക്കുകയാണെങ്കിൽ, ദയവായി അത് സ്പാം/ഫിഷിംഗ് ആയി റിപ്പോർട്ട് ചെയ്യുകയും ഉടൻ തന്നെ അത് ഡിലീറ്റ് ചെയ്യുകയും ചെയ്യുക.
ഈ വ്യാജ പ്രചരണത്തിൽ വീഴാതിരിക്കാൻ ഇത്തരം ഇമെയിലുകൾ ലഭിച്ചിട്ടുണ്ടാകാൻ സാധ്യതയുള്ള മറ്റുള്ളവരുമായും ഈ വിവരം പങ്കുവെക്കുക. ജാഗ്രത പാലിക്കുക, എന്റെ പേരിൽ വരുന്ന ഏതെങ്കിലും സന്ദേശങ്ങൾക്ക് മറുപടി നൽകുന്നതിന് മുമ്പ് അതിന്റെ ഉറവിടം പരിശോധിച്ച് ഉറപ്പുവരുത്തണം. നിങ്ങളുടെ സഹകരണത്തിനും പിന്തുണയ്ക്കും നന്ദി.
പള്ളിച്ചട്ടമ്പി, ഖലീഫ എന്നിവയാണ് ടൊവിനോയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ. ഗപ്പി എന്ന ചിത്രത്തിനുശേഷം സംവിധായകൻ ജോൺ പോൾ ഒരുക്കുന്ന ചിത്രത്തിൽ ടൊവിനോയാണ് നായകൻ. സൈജു ശ്രീധരൻ സംവിധാനംചെയ്യുന്ന മുൻപേ, നസ്രിയ നായികയാകുന്ന മുഹ്സിൻ പരാരി ചിത്രം എൽ ക്ലാസിക്കോ എന്നിവയും ടൊവിനോയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.
Content Highlights: Malayalam actor Tovino Thomas has issued a public caution warning fans and colleagues against a fake email address being fraudulently used in his name to send messages and attempt scams.
Published: 01 Sept 2026, 09:52 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented