കെ.പി. ഉമ്മറിന്റെ വിയോഗത്തിന് കാൽനൂറ്റാണ്ടു പൂർത്തിയാകുമ്പോൾ അമ്മാമന്റെ ആഗ്രഹം സഫലീകരിക്കാനാകാത്തതിന്റെ കടുത്ത വിഷമത്തിലാണ് കെ.പി. ഉമ്മറിന്റെ മൂത്തസഹോദരി കെ.പി. ഇമ്പിച്ചാമിനബിയുടെ മകനായ കെ.പി. സലീം.

കോഴിക്കോട്: ‘എല്ലാ തിരക്കുകളിൽനിന്നും അകന്ന് എനിക്ക് ജന്മനാടായ കോഴിക്കോട്ട് പുഴയോരത്ത് ശാന്തമായ അന്തരീക്ഷത്തിൽ വീടുവെച്ച് താമസിക്കണം. നീ അതിനായി ഒന്ന് കാര്യമായി ശ്രമിക്കണം’ അമ്മാമനും പ്രമുഖനടനും ഫുട്ബോൾ താരവുമായിരുന്ന കെ.പി. ഉമ്മറിന്റെ വാക്കുകൾ കെ.പി. സലീമിന്റെ ചെവിയിൽ മുഴങ്ങുന്നുണ്ട്. പക്ഷേ, ആഗ്രഹം നടപ്പായില്ല.
‘നടക്കാവിലും പുതിയങ്ങാടിയിലും പലസ്ഥലങ്ങളും ചൂണ്ടിക്കാട്ടിയെങ്കിലും പുഴയോരത്തല്ലെന്ന കാരണത്താൽ അദ്ദേഹം അതെല്ലാം തള്ളിക്കളഞ്ഞു’ -ഗാന്ധിറോഡിലെ ‘ഷംസാസ്’വീട്ടിലിരുന്ന് കെ.പി. സലീം പറഞ്ഞു. വ്യാഴാഴ്ച കോഴിക്കോട് കുറ്റിച്ചിറ കച്ചിനാംതൊടുകയിൽ പുരയിൽ ഉമ്മർ എന്ന കെ.പി. ഉമ്മറിന്റെ വിയോഗത്തിന് കാൽനൂറ്റാണ്ടു പൂർത്തിയാകുമ്പോൾ അമ്മാമന്റെ ആഗ്രഹം സഫലീകരിക്കാനാകാത്തതിന്റെ കടുത്ത വിഷമത്തിലാണ് കെ.പി. ഉമ്മറിന്റെ മൂത്തസഹോദരി കെ.പി. ഇമ്പിച്ചാമിനബിയുടെ മകനായ കെ.പി. സലീം.
കെ.പി. ഉമ്മർ സുന്ദരനായ വില്ലൻ എന്ന നിലയിലാണ് ആസ്വാദകമനസ്സുകളിൽ ഇടംനേടിയത്. ‘പ്രതിസന്ധിഘട്ടത്തിലും ആരിൽനിന്നും സഹായങ്ങൾ സ്വീകരിക്കാനും സമ്പത്തിനുപുറകെ പോകാനും അദ്ദേഹം തയ്യാറായിരുന്നില്ല’ -കെപി. സലീം ഓർക്കുന്നു. ജന്മനാട്ടിൽ അദ്ദേഹത്തിന് ഇനിയും സ്മാരകമുയരാത്തതിന്റ മനോവിഷമവും കുടുംബം പങ്കുവെക്കുന്നു.
17-ാമത്തെ വയസ്സിൽ ‘ആരാണ് അപരാധി’ എന്ന നാടകത്തിൽ ജമീല എന്ന സ്ത്രീവേഷം അവതരിപ്പിച്ചാണ് ഉമ്മർ നാടകരംഗത്ത് തുടക്കമിടുന്നതും ശ്രദ്ധേയനാവുന്നതും. പിന്നീട് ‘ഇത് ഭൂമിയാണ്’ എന്ന നാടകത്തിൽ 90-കാരനായ ഹാജിയാരായി വേഷമിട്ടും ക്രൂരനായ വില്ലൻവേഷങ്ങൾ ചെയ്യുമ്പോഴും ‘കരുണ’ എന്നചിത്രത്തിൽ ശാന്തതയുടെ പ്രതീകമായ ഉപഗുപ്തന്റെ വേഷമിട്ടും അദ്ദേഹം ആസ്വാദകരെ വിസ്മയിപ്പിച്ചു. ‘രാരിച്ചൻ എന്ന പൗരൻ’ സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തെത്തുന്നത്.
ഹൈസ്കൂളിൽ പഠിച്ചിരുന്ന കാലത്ത് ഫുട്ബോൾ കളിയിലാണ് താത്പര്യമുണ്ടായിരുന്നതെന്ന് ‘ഓർമ്മകളുടെ പുസ്തകം’ എന്ന തന്റെ പുസ്തകത്തിൽ കെ.പി. ഉമ്മർ പറയുന്നുണ്ട്. പിതൃസഹോദരൻകൂടിയായ ഒളിമ്പ്യൻ റഹ്മാൻ തന്നെയാണ് പ്രചോദനമായത്. 1934 ഡിസംബർ ഒൻപതിന് കുറ്റിച്ചിറയിൽ ജനിച്ച അദ്ദേഹം,
2001 ഒക്ടോബർ 29-ന് വൃക്കസംബന്ധമായ അസുഖത്തെത്തുടർന്ന് 67-ാം വയസ്സിൽ ചെന്നൈയിലാണ് അന്തരിച്ചത്.
Content Highlights: Marks the 25th death anniversary of veteran Malayalam actor and footballer KP Ummer., Highlights his unfulfilled dream of building a riverside home in his hometown Kozhikode., Recalls his iconic journey from theater to becoming Malayalam cinema's beloved stylish villain., Family expresses grief over the lack of a memorial for the legendary actor in his hometown.
Published: 29 Oct 2026, 08:04 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented