
എആര്‍എം പോസ്റ്റര്‍, ടൊവിനോ തോമസ് എആര്‍എമ്മില്‍ | Photo: Special Arrangement
ഗോവയില്‍ നവംബറില്‍ ആരംഭിക്കുന്ന 56-ാമത് ഇന്ത്യന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മത്സരിക്കാന്‍ ടൊവിനോ തോമസ്- ജിതിന്‍ ലാല്‍ ചിത്രം എആര്‍എം (അജയന്റെ രണ്ടാംമോഷണം). ഇന്ത്യന്‍ പനോരമ വിഭാഗത്തില്‍ നവാഗത സംവിധായകനുള്ള ഫീച്ചര്‍ ഫിലിം മത്സരവിഭാഗത്തിലാണ് ചിത്രം മത്സരിക്കുന്നത്. ഈ വിഭാഗത്തില്‍ മത്സരിക്കാന്‍ ഇന്ത്യയില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട അഞ്ച് സിനിമകളുടെ കൂട്ടത്തില്‍ ഇടം പിടിച്ച ഒരേയൊരു മലയാള ചിത്രമാണ് എആര്‍എം എന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ വര്‍ഷം പ്രദര്‍ശനത്തിന് എത്തിയ ഫാന്റസി അഡ്വെഞ്ചര്‍ ത്രില്ലര്‍ ചിത്രം വലിയ പ്രേക്ഷക നിരൂപക പ്രശംസ നേടി ബോക്‌സ് ഓഫീസിലും ബ്ലോക്ക്ബസ്റ്റര്‍ വിജയം സ്വന്തമാക്കിയിരുന്നു. നവംബര്‍ 20 മുതല്‍ ആണ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ ഗോവയില്‍ നടക്കുന്നത്.
നവാഗതനായ ജിതിന്‍ ലാല്‍ ഒരുക്കിയ ചിത്രം കേരളാ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലും മൂന്നു അവാര്‍ഡുകളുമായി തിളങ്ങിയിരുന്നു. ചിത്രത്തിലെ വിഎഫ്എക്‌സ് മികവിന് സംവിധായകന്‍ കൂടിയായ ജിതിന്‍ ലാല്‍, ആല്‍ഫ്രഡ് ടോമി, അനിരുദ്ധ് മുഖര്‍ജി, സലിം ലാഹിരി എന്നിവര്‍ പുരസ്‌കാരം നേടിയപ്പോള്‍, ചിത്രത്തിലെ നായകനായ ടൊവിനോ തോമസ് മികച്ച നടനുള്ള പ്രത്യേക ജൂറി പരാമര്‍ശം സ്വന്തമാക്കി. ചിത്രത്തിലെ 'കിളിയേ' എന്ന ഗാനം ആലപിച്ച കെ.എസ്. ഹരിശങ്കറിന് മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചു.
ചിത്രത്തില്‍ മൂന്നുകഥാപാത്രങ്ങളായി എത്തിയ ടൊവിനോ തോമസ് ഒരു നടന്‍ എന്ന നിലയിലും താരമെന്ന നിലയിലും തന്റെ ഏറ്റവും മികച്ച പ്രകടനമാണ് നല്‍കിയത്. നൂറു കോടി ക്ലബില്‍ ഇടം പിടിച്ച ചിത്രം നിര്‍മിച്ചത് മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, യുജിഎം എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സക്കറിയ തോമസ് എന്നിവര്‍ ചേര്‍ന്നാണ്. സുജിത് നമ്പ്യാര്‍ രചിച്ച ചിത്രത്തില്‍ കൃതി ഷെട്ടി, ഹാരിഷ് ഉത്തമന്‍, ബേസില്‍ ജോസഫ്, സുരഭി ലക്ഷ്മി, ഐശ്വര്യ രാജേഷ്, അജു വര്‍ഗീസ്, ജഗദീഷ് എന്നിവരും വേഷമിട്ടിട്ടുണ്ട്. പിആര്‍ഒ: വൈശാഖ് സി. വടക്കേവീട്, ജിനു അനില്‍കുമാര്‍.
Content Highlights: Tovino Thomas starrer `ARM` (Ajayante Randam Moshanam) is the only Malayalam film in contention at IFFI Goa`s Indian Panorama
Published: 07 Nov 2025, 03:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented