ജയസൂര്യ, വിനായകൻ, ബേബി ജീൻ, നിഹാൽ, ഇന്ദ്രൻസ് എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിൻസ് ജോയ് ആണ്.

സൂപ്പർ ഹിറ്റായ എബ്രഹാം ഓസ്‌ലറിന് ശേഷം നേരമ്പോക്ക്, മാനുവൽ മൂവി മേക്കേഴ്‌സ് എന്ന ബാനറുകളിൽ മിഥുൻ മാനുവൽ തോമസ്, ഇർഷാദ് എം. ഹസൻ എന്നിവരും പ്രദീപ് സി.എസും ചേർന്ന് നിർമിക്കുന്ന പുതിയ ചിത്രം 'ടൈറ്റൻസ്' സെക്കന്റ് ലുക്ക് പുറത്ത്. സെക്കന്റ് ലുക്ക് പോസ്റ്ററിനൊപ്പം ചിത്രത്തിന്റെ റിലീസ് തീയതിയും പുറത്തു വിട്ടു. ഒക്ടോബർ 1 ന് ആണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുക.
ജയസൂര്യ, വിനായകൻ, ബേബി ജീൻ, നിഹാൽ, ഇന്ദ്രൻസ് എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രിൻസ് ജോയ് ആണ്. അവനിർ ടെക്, ബാബു ഏട്ടൻ ഫിലിംസ് എന്നീ ബാനറുകളും ചിത്രത്തിന്റെ നിർമ്മാണ പങ്കാളികളാണ്.
ഡിഫറന്റ് ഗെയിംസ്, ഡിഫറന്റ് റൂൾസ് എന്ന കുറിപ്പോടെയാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റർ എത്തിയത്. ഒരു ത്രില്ലർ മൂഡിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയും ഈ പോസ്റ്റർ നൽകുന്നുണ്ട്. അനുഗ്രഹീതൻ ആന്റണി എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ പ്രിൻസ് ജോയ് ഒരുക്കുന്ന മൂന്നാം ചിത്രമാണ് ടൈറ്റൻസ്. ജെയിംസ് സെബാസ്റ്റ്യൻ ആണ് ചിത്രം രചിച്ചത്. മാജിക് ഫ്രെയിംസ് കേരളത്തിൽ വിതരണം ചെയ്യുന്ന ചിത്രത്തിന്റെ ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ഫാർസ് ഫിലിംസ് ആണ്. 123 മ്യൂസിക്സ് ആണ് ചിത്രത്തിന്റെ ഓഡിയോ/ മ്യൂസിക് അവകാശം സ്വന്തമാക്കിയത്.
ഛായാഗ്രഹണം - വിഷ്ണു ശർമ്മ, എഡിറ്റർ- ഷമീർ മുഹമ്മദ്, സംഗീതം - ഡോൺ വിൻസെന്റ്, , പ്രൊഡക്ഷൻ ഡിസൈനർ- അരുൺ വെഞ്ഞാറമൂട്, എക്സികുട്ടീവ് പ്രൊഡ്യൂസർ- സുനിൽ സിങ്, ശ്രീജിത്ത് ഗില്ലി, സജിത്ത് പി വൈ, ലൈൻ പ്രൊഡ്യൂസർ- റോബിൻ വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രശാന്ത് നാരായണൻ, ആർട്ട് ഡയറക്ടർ- മഹേഷ് പിറവം, വിഎഫ്എക്സ് ഡയറക്ടർ- വിശാഖ് ബാബു, വരികൾ- മുത്തു, കോസ്റ്റും - സിജി നോബിൾ തോമസ്, മേക്കപ്പ്- റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ, സൗണ്ട് മിക്സിങ്- രാജകൃഷ്ണൻ എം ആർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രജീഷ് വേലായുധൻ, ബേസിൽ വർഗീസ് ജോസ്, ക്രീയേറ്റീവ് അസ്സോസിയേറ്റ്- ബിനോഷ് ജോർജ്, സംഘട്ടനം- ഫീനിക്സ് പ്രഭു, ഡിജിറ്റൽ പി ആർ - യദുൽ ബോസ്, വിവേക് വിനയ്‌രാജ്, പിആർഒ- വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റിൽസ് - എസ് ബി കെ ഷുഹൈബ്, ബോയാക്, വിഎഫ്എക്സ്- മൈൻഡ് സ്റ്റെയിൻ സ്റ്റുഡിയോസ്, പിക്റ്റോറിയൽ എഫ് എക്സ്, ഡിസൈൻസ് - യെല്ലോ ടൂത്ത്‌സ്.
Content Highlights: Produced by Midhun Manuel Thomas and starring Jayasurya and Vinayakan in the leads, the upcoming thriller Titans directed by Prince Joy has unveiled its second look poster and announced a global release date of October 1.
Published: 24 Aug 2026, 09:19 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented