സിദ്ധാർഥ് മൽഹോത്രയും തമന്ന ഭാട്ടിയയും പ്രധാന വേഷങ്ങൾ ചെയ്യുന്ന ബ്രഹ്മാണ്ഡ ബോളിവുഡ് ഫോക്ലോർ എന്റർടെയ്നറുകളിലൊന്നായ 'ദ വാൻ' റിലീസ് തീയതി പുറത്ത്. സെപ്റ്റംബർ 25-ന് ചിത്രം ആഗോള റിലീസായി തിയേറ്ററുകളിലെത്തും. റിലീസ് തീയതിയുടെ പ്രഖ്യാപനത്തോടൊപ്പം പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്. ദീപക് കുമാർ മിശ്ര സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ബാലാജി മോഷൻ പിക്ചേഴ്സും ടിവിഎഫ് മോഷൻ പിക്ചേഴ്സും ചേർന്നാണ്. ഫോഴ്സ് ഓഫ് ദ ഫോറസ്റ്റ് എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ്ലൈൻ. ടിവിഎഫുമായി സഹകരിച്ച് ബാലാജി ടെലിഫിലിംസ് ലിമിറ്റഡിന്റെ ഡിവിഷനായ ബാലാജി മോഷൻ പിക്ചേഴ്സും 11.11 പ്രൊഡക്ഷനും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.
അരുണാഭ് കുമാർ ആണ് ചിത്രം രചിച്ചിരിക്കുന്നത്. നാടകീയത നിറഞ്ഞ രീതിയിൽ, ചുറ്റുമുള്ള കാളയ്ക്കും കടുവയ്ക്കും ഇടയിൽ നിൽക്കുന്ന ശക്തനായ, യോദ്ധാവിനെപ്പോലുള്ള നായകനെ അവതരിപ്പിക്കുന്ന പോസ്റ്റർ ആണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. നാടോടിക്കഥകളെ അടിസ്ഥാനമാക്കി, അതിന്റെ ശൈലിയിൽ ആണ് ചിത്രം കഥ പറയുന്നതെന്നും പോസ്റ്റർ സൂചിപ്പിക്കുന്നുണ്ട്.
ഇന്ത്യൻ നാടോടിക്കഥകളെ വലിയ സ്ക്രീനിലേക്ക് കൊണ്ടുവരാനുള്ള ഏറ്റവും വലിയ ശ്രമങ്ങളിലൊന്നാണ് 'ദ വാൻ'. ഫാന്റസി, ആക്ഷൻ, കോമഡി, സാഹസികത എന്നിവ സമന്വയിപ്പിക്കുന്ന ചിത്രം, വിപുലമായ കഥാലോക നിർമാണത്തിന്റെയും അത്യാധുനിക വിഷ്വൽ ഇഫക്റ്റുകളുടെയും പിന്തുണയുള്ള അതിമനോഹരമായ സിനിമാ അനുഭവം വാഗ്ദാനം ചെയ്യുന്നു. തലമുറകളിലുടനീളമുള്ള പ്രേക്ഷകരുമായി പ്രതിധ്വനിക്കുന്ന, ഇന്ത്യൻ സംസ്കാരത്തിൽ വേരൂന്നിയ കഥകൾ ആഘോഷിക്കാനാണ് 'വാൻ' ലക്ഷ്യമിടുന്നത്.
അഡാപ്റ്റേഷനുകൾ, റീമേക്കുകൾ, ഫ്രാഞ്ചൈസികൾ എന്നിവ ആധിപത്യം പുലർത്തുന്ന കാലഘട്ടത്തിൽ, കഥയുടെ ഒരു പുതിയതും യഥാർഥവുമായ ലോകം സൃഷ്ടിച്ചു കൊണ്ട് വലിയ കാൻവാസിൽ ആണ് വാൻ കഥ പറയാൻ ശ്രമിക്കുന്നത്. ശോഭ കപൂർ, ഏക്താ ആർ കപൂർ, അരുണാഭ് കുമാർ, നീരജ് കോത്താരി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണവും വിഷ്വൽ ഡിറക്ഷനും നിർവഹിക്കുന്നത് മനു ആനന്ദ് ആണ്. പിആർഒ: ശബരി.
Content Highlights: The VvAAn: Force of the Forest is set for a global theatrical release on September 25. Directed by Deepak Kumar Mishra and written by Arunabh Kumar. The film is a high-budget folklore entertainer blending fantasy, action, and adventure. Produced by Balaji Motion Pictures, TVF Motion Pictures, and 11.11 Productions. Features high-end visual effects and original world-building
Published: 10 Jul 2026, 11:34 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented