പ്രഭാസ് നായകനായി അണിയറയിലൊരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് ദി രാജാ സാബ്. ചിത്രത്തിന്റെ അവസാനഘട്ട ജോലികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഹൊറർ-കോമഡി ജോണറിലൊരുങ്ങുന്ന ചിത്രത്തേക്കുറിച്ച് വലിയൊരു അപ്ഡേറ്റ് നൽകിയിരിക്കുകയാണ് നിർമാതാവ് ടി.ജി. വിശ്വ പ്രസാദ്. ചിത്രം ഒരു വലിയ ഫ്രാഞ്ചൈസിയായി വികസിപ്പിക്കുകയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇതിന്റെ ഭാഗമായി ചിത്രത്തിന് കൂടുതൽ തുടർഭാഗങ്ങളുണ്ടാവുമെന്നും വിശ്വ പ്രസാദ് അറിയിച്ചു.
ഗ്രേറ്റ് ആന്ധ്ര എന്ന മാധ്യമത്തോട് സംസാരിക്കവേയാണ് ദി രാജാ സാബിനെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ നിർമാതാവ് ടി.ജി. വിശ്വ പ്രസാദ് അറിയിച്ചത്. രാജാ സാബിന് രണ്ടാംഭാഗത്തിന് പദ്ധതിയിടുന്നുണ്ട്. അതൊരു തുടർച്ചയോ രണ്ടാം ഭാഗമോ ആയിരിക്കില്ല, മറിച്ച് പൂർണ്ണമായും പുതിയൊരു കഥയായിരിക്കും. ഒരു മൾട്ടിവേഴ്സ് ആശയം പോലെ. വ്യത്യസ്ത ലോകങ്ങളിൽ നടക്കുന്ന ഒരു ഫ്രാഞ്ചൈസിയായി ഇത് തുടരാനാണ് തങ്ങൾ പദ്ധതിയിടുന്നതെന്നും വിശ്വ പ്രസാദ് പറഞ്ഞു.
ചിത്രത്തിന്റെ വിഷ്വൽ എഫക്ട്സിനെക്കുറിച്ചുള്ള വിമർശനങ്ങളെക്കുറിച്ചും നിർമ്മാതാവ് സംസാരിച്ചു. കഥയാണ് ഏറ്റവും പ്രധാന ഘടകമെന്ന് അദ്ദേഹം പറഞ്ഞു. "ആളുകൾക്ക് കഥയുമായോ പാട്ടുകളുമായോ വൈകാരികമായി അടുക്കാൻ കഴിഞ്ഞാൽ, അവർ വിഎഫ്എക്സിലെ കുറവുകൾ ക്ഷമിക്കും. അല്ലെങ്കിൽ, അവർ അതിനെ ട്രോളും. 'ദി രാജാ സാബി'നായി ഞങ്ങൾ ഒരു ക്വാളിറ്റി കൺട്രോൾ ടീമിനെ പുറത്തുനിന്ന് ഏൽപ്പിക്കുന്നുണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു.
മാരുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രഭാസ് ഇരട്ട വേഷത്തിലെത്തുന്നു. ഹൊററിനൊപ്പം മാസ്സ് എന്റർടെയിൻമെന്റും ചേർന്ന ചിത്രമാണിത്. സഞ്ജയ് ദത്ത്, നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ എന്നിവരും ചിത്രത്തിലുണ്ട്. ബി4യു മോഷൻ പിക്ചേഴ്സും എഎ ഫിലിംസും സംയുക്തമായി നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതം നൽകുന്നത് തമൻ എസ് ആണ്. ഛായാഗ്രഹണം കാർത്തിക് പളനിയും എഡിറ്റിംഗ് കോട്ടഗിരി വെങ്കിടേശ്വര റാവുവും നിർവഹിക്കുന്നു. ഡിസംബർ 5-ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.
Content Highlights: Producer TG Vishwa Prasad reveals plans for `The Raja Saab` franchise with new stories
Published: 07 Aug 2025, 08:19 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented