കുട്ടിക്കാലം മുതൽ കായികവിനോദങ്ങളിൽ താൽപ്പര്യമുള്ളതിനാൽ ശാരീരികമായ വെല്ലുവിളികൾ ഏറ്റെടുക്കാനും ആക്ഷൻ രംഗങ്ങൾ ചെയ്യാനും തനിക്ക് വലിയ ഇഷ്ടമാണെന്ന് മാളവിക പറഞ്ഞു.

പ്രഭാസ് നായകനായ ദ രാജാ സാബ് എന്ന ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ചെയ്യാൻ ബോഡി ഡബിളിന്റെ സഹായം തേടി എന്ന വാർത്തകളോട് പ്രതികരിച്ച് നടി മാളവിക മോഹനൻ. ചിത്രത്തിലെ ഒരു സംഘട്ടനരംഗത്തിൽ മാളവിക ധരിച്ച അതേ വേഷത്തിൽ പുരുഷനായ സ്റ്റണ്ട് ഡബിൾ രാജാസാബിന്റെ സെറ്റിൽ നിൽക്കുന്ന ചിത്രങ്ങൾ ഏതാനും ദിവസങ്ങൾക്കുമുൻപ് പുറത്തുവന്നിരുന്നു. ചിത്രത്തിനുവേണ്ടി താൻ തന്നെയാണ് സ്റ്റണ്ടുകൾ ചെയ്തതെന്ന് നടി നേരത്തെ അവകാശപ്പെട്ടിരുന്നത്. പുതിയ ചിത്രങ്ങൾ പുറത്തുവന്നതോടെ വലിയ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് വിശദീകരണവുമായി മാളവിക രംഗത്തെത്തിയത്.
തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് മാളവിക മറുപടി നൽകിയത്. അഭിനേതാക്കൾ സ്വന്തമായി സ്റ്റണ്ടുകൾ ചെയ്യുമ്പോഴും സെറ്റുകളിൽ എപ്പോഴും ഒരു സ്റ്റണ്ട് ഡബിൾ ഉണ്ടാകാറുണ്ടെന്ന് അവർ വിശദീകരിച്ചു. ആക്ഷൻ ഡയറക്ടർമാർ ആദ്യം വിദഗ്ദ്ധരായ സ്റ്റണ്ട് താരങ്ങളെക്കൊണ്ട് റിഹേഴ്സൽ ചെയ്യിക്കാറുണ്ട്. അപകടസാധ്യതയുള്ള രംഗങ്ങളിൽ അഭിനേതാക്കളുടെ സുരക്ഷ മുൻനിർത്തി പ്രൊഫഷണലുകളെ ഉപയോഗിക്കുകയുമാണ് പതിവെന്നും നടി വ്യക്തമാക്കി. താൻ ആക്ഷൻ സീനുകൾ ചെയ്യുന്ന ബിഹൈൻഡ് ദി സീൻ ദൃശ്യങ്ങളും നടി ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.
കുട്ടിക്കാലം മുതൽ കായികവിനോദങ്ങളിൽ താത്പര്യമുള്ളതിനാൽ ശാരീരികമായ വെല്ലുവിളികൾ ഏറ്റെടുക്കാനും ആക്ഷൻ രംഗങ്ങൾ ചെയ്യാനും തനിക്ക് വലിയ ഇഷ്ടമാണെന്ന് മാളവിക പറഞ്ഞു. തനിക്ക് സ്റ്റണ്ടുകൾ ശരിയായ രീതിയിൽ ചെയ്യാൻ പഠിപ്പിച്ചുതന്ന തന്റെ സ്റ്റണ്ട് ഡബിളിന് നന്ദി രേഖപ്പെടുത്താനും അവർ മറന്നില്ല.
"രാജാസാബ് എന്ന ചിത്രത്തിന് വേണ്ടി ആക്ഷൻ രംഗങ്ങൾ ഞാൻ തന്നെയാണ് ചെയ്തതെന്ന് ഞാൻ അവകാശപ്പെട്ടു എന്നും എന്നാൽ ഒരു ബോഡി ഡബിൾ (ഡ്യൂപ്പ്) ആണ് അത് ചെയ്തതെന്നുമുള്ള രീതിയിലുള്ള നിരവധി ട്വീറ്റുകളും ലേഖനങ്ങളും ഞാൻ കാണാനിടയായി. സിനിമയിൽ എന്റെ സ്റ്റണ്ട് ഡബിൾ ആയിരുന്ന ഒരു സ്റ്റണ്ട് ആർട്ടിസ്റ്റിന്റെ ചിത്രം ഓൺലൈനിൽ പ്രചരിക്കുന്നതാണ് ഇതിന് കാരണം.
ആക്ഷൻ ചെയ്യാനിഷ്ടമായതുകൊണ്ടാണ് ഞാൻ അത് ചെയ്യുന്നതെന്ന് ആദ്യമേ പറയട്ടേ. ചെറുപ്പം മുതലേ ഞാൻ കായികപരമായ കാര്യങ്ങളിൽ താല്പര്യമുള്ള വ്യക്തിയാണ്. ശാരീരികമായ വെല്ലുവിളികൾ ഏറ്റെടുക്കുന്നതും പുതിയ കാര്യങ്ങൾ പഠിക്കുന്നതും ഞാൻ ആസ്വദിക്കുന്നു. രണ്ടാമതായി, നടന്മാർ അവരുടെ സ്വന്തം സ്റ്റണ്ടുകൾ ചെയ്യുമ്പോൾപോലും സെറ്റുകളിൽ എപ്പോഴും ഒരു സ്റ്റണ്ട് ഡബിൾ ഉണ്ടാകും, കാരണം ആക്ഷൻ ഡയറക്ടർമാർ റിഹേഴ്സലുകൾക്ക് അവരെ ഉപയോഗിക്കുന്നു. കാരണം ഷൂട്ടിന് മുൻപുള്ള തയ്യാറെടുപ്പുകൾ നടത്താൻ അവരാണ് നല്ലത്. അല്ലെങ്കിൽ ചില ഷോട്ടുകളിൽ നടന് അപകടമാണെന്ന് തോന്നുന്ന സാഹചര്യങ്ങളിൽ, ഒരു പ്രൊഫഷണൽ അത് ചെയ്യുകയാണ് നല്ലത്. നടന് അപകടംപറ്റാതെ സംരക്ഷിക്കാനുംകൂടിയാണ് ഇത് ചെയ്യുന്നത്.
അതുകൊണ്ട്, ഞാൻ ചില രസകരമായ ഷോട്ടുകൾ ചെയ്യുന്നതിൻ്റെ ചില ബിടിഎസ് ദൃശ്യങ്ങൾ ഇതാ, കൂടാതെ അവ ശരിയായി എങ്ങനെ ചെയ്യാമെന്ന് എന്നെ പഠിപ്പിച്ച എൻ്റെ സ്റ്റണ്ട് ഡബിളിന് ഒരു വലിയ ആലിംഗനം." മാളവികയുടെ വാക്കുകൾ.
മാരുതി സംവിധാനം ചെയ്ത 'ദ രാജാ സാബ്' ജനുവരി 9-നാണ് തിയേറ്ററുകളിൽ എത്തിയത്. ഏകദേശം 400 കോടി രൂപ ബജറ്റിൽ ഒരുങ്ങിയ ചിത്രം ആഗോളതലത്തിൽ 205 കോടി രൂപയാണ് നേടിയത്. പ്രഭാസിനെ കൂടാതെ സഞ്ജയ് ദത്ത്, സറീന വഹാബ്, നിധി അഗർവാൾ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.
Content Highlights: Malavika Mohanan addresses `The Raja Saab` body double rumors. She enjoys action & explains stunt double`s role in set safety and rehearsals.
Published: 14 Feb 2026, 05:23 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented