ലഫ്റ്റനന്റ് കേണൽ തോമസ് ജോസഫ് എഴുതിയ ജീവചരിത്ര ആഖ്യായികയായ the master mariner ( ഒരു കപ്പിത്താന്റെ യാത്ര ) എന്ന പുസ്തകം പ്രകാശനം ചെയ്തു. എറണാകുളം ഗ്രാൻഡ് ഹോട്ടലിൽ നടന്ന ചടങ്ങിൽ കഴക്കൂട്ടം സൈനിക സ്കൂൾ മുൻ അധ്യാപകൻ പ്രേം സി. നായർ, സംവിധായകൻ ജൂഡ് ആന്തണി ജോസഫിന് നൽകിയാണ് പുസ്തകം പ്രകാശനം ചെയ്തത്. എം.വി. കൈരളി എന്ന കപ്പലിന്റെ തിരോധാനത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയതാണ് ഈ പുസ്തകം.
ഈ പുസ്തകം അടിസ്ഥാനമാക്കിയുള്ള സിനിമയുടെ പ്രാഥമിക ജോലികൾ നടന്നുകൊണ്ടിരിക്കുകയാണെന്ന് സംവിധായകൻ ജൂഡ് ആന്തണി പറഞ്ഞു. ചരിത്രത്തോടും കപ്പലിൽ ഉണ്ടായിരുന്ന മനുഷ്യരോടും അവരുടെ കുടുംബങ്ങളോടും നീതി പുലർത്തിക്കൊണ്ടായിരിക്കും സിനിമ ഒരുക്കുക എന്നും ജൂഡ് ആന്തണി പറഞ്ഞു.
'കൈരളിയുമായി ബന്ധപ്പെട്ട വാർത്തകൾ ഞാൻ പണ്ട് കേട്ടിട്ടുണ്ട്. പല കാലത്തും ഇത് സിനിമയാകാൻ പോകുന്നു എന്ന വാർത്തയും കേട്ടിരുന്നു. ഇപ്പോൾ ആ നിയോഗം എന്നിൽ എത്തിച്ചേർന്നത് ഒരു ഭാഗ്യമായി കരുത്തുന്നു'. ജൂഡ് ആന്തണി പറഞ്ഞു.
മാധ്യമപ്രവർത്തകനും കോൺഫ്ലുവൻസ് മീഡിയ സ്ഥാപകനുമായ ജോസി ജോസഫ് പുസ്തകത്തെ പരിചയപ്പെടുത്തി. അഴിമുഖം ബുക്സ് ആണ് പുസ്തകത്തിന്റെ പ്രസാധകർ.
Content Highlights: Biographical novel by Lt. Col. Thomas Joseph, `The Master Mariner` launched
Published: 25 Aug 2025, 07:03 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented