
ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് ഒരുക്കിയ നെറ്റ്ഫ്ളിക്സ് സീരീസ് ബാഡ്സ് ഓഫ് ബോളിവുഡിനെതിരെ വീണ്ടും നര്‍ക്കോട്ടിക്സ് ബ്യൂറോ (എന്‍സിബി) മുന്‍ ഉദ്യാഗസ്ഥനായ സമീര്‍ വാങ്കഡെ. മയക്കുമരുന്ന് കേസില്‍ നേരത്തേ ആര്യന് ഖാനെ സമീര്‍ വാങ്കഡേ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ബാഡ്സ് ഓഫ് ബോളിവുഡിലെ നര്‍ക്കോട്ടിക്സ് ഉദ്യോഗസ്ഥന്റെ കഥാപാത്രം തന്നെ അവഹേളിക്കുന്നതാണെന്ന് പറഞ്ഞ് നേരത്തേ സമീര്‍ രംഗത്തെത്തിയിരുന്നു.
പേരില്‍ നിയമം നടപ്പാക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥനെ ആക്ഷേപഹാസ്യത്തിന്റെ പേരില്‍ അധിക്ഷേപിക്കാന്‍ കഴിയില്ല എന്നാണ് സമീര്‍ വാങ്കഡെ ഇപ്പോള്‍ പറഞ്ഞത്. ഉദ്യോഗസ്ഥര്‍ രാജ്യത്തെ സേവിക്കാനായി രക്തം നല്കുന്നവരാണെന്നും എന്‍ഡിടിവിക്ക് നല്കിയ അഭിമുഖത്തില്‍ സമീര്‍ വാങ്കഡെ പറഞ്ഞു. വിവാദങ്ങളെ തുടര്‍ന്ന് എന്‍സിബിയില്‍ നിന്ന് മാറ്റപ്പെട്ട അദ്ദേഹം നിലവില്‍ മുംബൈയിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് അനലിറ്റിക്സ് ആന്‍ഡ് റിസ്ക് മാനേജ്മെന്റിലാണുള്ളത്.
ആക്ഷേപഹാസ്യമെന്നാല് വ്യത്യസ്തമായൊന്നാണ്. ഇത് രാജ്യത്തിനായി രക്തം നല്കിയ, മയക്കുമരുന്നിനെതിരെ പോരാടുന്ന ഉദ്യോഗസ്ഥരെ അപമാനിക്കലാണ്.
മയക്കുമരുന്ന് വിരുദ്ധ ഏജന്‍സികളെ തെറ്റായ രീതിയില്‍ മോശമായാണ് ബാഡ്സ് ഓഫ് ബോളിവുഡില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഇതുവഴി നിയമനിര്‍വഹണം നടത്തുന്ന ഏജന്‍സികളിലുള്ള പൊതുജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കുകയാണ്. താനും കുടുംബവും വലിയതോതില്‍ ട്രോള്‍ ചെയ്യപ്പെടുകയും ഭീഷണി നേരിടുകയുമാണ്. വിദേശത്തുനിന്ന് പോലും ഭീഷണിസന്ദേശങ്ങള്‍ വരുന്നുവെന്നും സമീര്‍ വാങ്കഡെ പറഞ്ഞു.
മയക്കുമരുന്ന് കേസില്‍ ആര്യന് ഖാനെ അറസ്റ്റ് ചെയ്തതില്‍ തനിക്ക് തെറ്റ് പറ്റിയിട്ടില്ല എന്ന് വാങ്കഡെ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. താന്‍ ചെയ്തതെല്ലാം നിയമപ്രകാരമാണ്. കേസില്‍ ആര്യന് ഖാന് കേവലം ബലിയാടായിരുന്നില്ല എന്നും സമീര്‍ വാങ്കഡെ ഒരു യൂട്യൂബ് ചാനലിനോട് പറഞ്ഞിരുന്നു.
Published: 08 Oct 2025, 02:55 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented