ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് വെള്ളിയാഴ്ച കൊല്ലൂർ മൂകാംബികക്ഷേത്രത്തിൽ ദർശനം നടത്തും. വിജയിന്റെ യാത്രാക്രമീകരണങ്ങളെക്കുറിച്ച് തമിഴ്നാട് സി.ഐ.ഡി. വിഭാഗം കർണാടക പോലീസിനെ അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും അഭ്യർഥിച്ചു.

To advertise here,

ഉച്ചയ്ക്ക് 12.30-ന് മംഗളൂരു വിമാനത്താവളത്തിലെത്തുന്ന വിജയ് റോഡ് മാർഗം വൈകീട്ട് മൂന്നുമണിയോടെ ക്ഷേത്രത്തിൽ എത്തിച്ചേരും. പ്രാർഥന നടത്തിയശേഷം ഉടൻതന്നെ മടങ്ങാനാണ് തീരുമാനം.
മുഖ്യമന്ത്രിയായി അധികാരമേറ്റശേഷം എം.ജി.ആറും ജയലളിതയും കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു.