
മംഗളൂരു: കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിന് അതിഥിമന്ദിരം പണിയുന്ന കാര്യം പരിഗണിക്കാമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടർ അനന്ത് അംബാനി. ഞായറാഴ്ച ക്ഷേത്രദർശനത്തിനെതിയ അദ്ദേഹത്തോട് ഭാരവാഹികൾ ആവശ്യമുന്നയിച്ചപ്പോഴാണ് മറുപടി നൽകിയത്. റിലയൻസിന്റെ സാങ്കേതിക വിദഗ്ധരെ പദ്ധതിയെക്കുറിച്ച് പഠിക്കാൻ കൊല്ലൂരിലേക്ക് വിടാമെന്ന് അനന്ത് അംബാനി ഉറപ്പുനൽകിയതായി ട്രസ്റ്റി ബോർഡംഗം പി.വി.അഭിലാഷ് പറഞ്ഞു.
ഒട്ടേറെ മലയാളിഭക്തരെത്തുന്ന കൊല്ലൂരിൽ ലളിതാംബിക, ജഗദംബിക എന്നിങ്ങനെ രണ്ട് അതിഥിമന്ദിരങ്ങളാണ് ക്ഷേത്രം വകയായുള്ളത്. ഇവ രണ്ടിനും വർഷങ്ങളുടെ പഴക്കമുണ്ട്. പുതിയ മന്ദിരം യാഥാർഥ്യമായാൽ അത് ആയിരക്കണക്കിന് ഭക്തർക്ക് ഉപകാരപ്പെടും.
ഞായറാഴ്ച വൈകിട്ട് അഞ്ചിന് മംഗളൂരു വിമാനത്താവളത്തിലെത്തിയ അനന്ത് അംബാനി റോഡ് മാർഗം രാത്രി 7.45-ഓടെയാണ് ക്ഷേത്രത്തിലെത്തിയത്. മുഖ്യതന്ത്രി ഡോ. രാമചന്ദ്ര അഡിഗയും ട്രസ്റ്റിബോർഡ് അംഗങ്ങളായ പി.വി.അഭിലാഷ്, സുരേന്ദ്ര ഷെട്ടി എന്നിവരും ക്ഷേത്രം ഭാരവാഹികളും പുഷ്പഹാരമണിയിച്ച് സ്വീകരിച്ചു. ദീപാരാധനാസമയത്ത് അരമണിക്കൂറോളം ക്ഷേത്രത്തിൽ ചെലവഴിച്ച അനന്ത് അംബാനി രാത്രി 8.15-ന് തിരിച്ചുപോയി.
Content Highlights: Anant Ambani visited Kollur Mookambika Temple on Sunday., Temple authorities requested a new guest house facility., Ambani promised to send Reliance technical experts for a feasibility study., The project aims to accommodate thousands of devotees, including many from Kerala.
Published: 16 Jun 2026, 07:59 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented