'ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര'യുടെ സൂപ്പര്‍ ഹിറ്റ് വിജയത്തിന് ശേഷം റെജിസ് ആന്റണി സംവിധാനം ചെയ്യുന്ന 'സ്വര്‍ഗം' എന്ന സിനിമയിലെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. ചിത്രത്തില്‍ ആനിയമ്മയായെത്തുന്ന മഞ്ജുപിള്ളയുടെ ക്യാരക്ടര്‍ പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ മാതൃകയിലുള്ള പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്. ഒരു റോബോട്ടും പോസ്റ്ററിലുണ്ട്. ഒക്ടോബറില്‍ ചിത്രം പ്രദര്‍ശനത്തിനൊരുങ്ങുകയാണ്.
അജു വര്‍ഗീസും ജോണി ആന്റണിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'സ്വര്‍ഗം' സി എന്‍ ഗ്ലോബല്‍ മൂവീസിന്റെ ബാനറില്‍ ലിസി കെ. ഫെര്‍ണാണ്ടസ് ആൻഡ് ടീം നിര്‍മ്മിച്ച് റെജിസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ്. കലാപരവും സാമ്പത്തികവുമായ വിജയം നേടിയ 'ഒരു സെക്കന്റ് ക്ലാസ് യാത്ര' എന്ന ചിത്രത്തിനു ശേഷം റെജിസ് ആന്റണി സംവിധാനം ചെയ്യുന്ന 'സ്വര്‍ഗ'ത്തില്‍ മഞ്ജു പിള്ള, അനന്യ എന്നിവവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. മധ്യതിരുവതാംകൂറിലെ ക്രൈസ്തവ പശ്ചാത്തലത്തില്‍ അയല്‍വാസികളായ രണ്ടു കുടുംബങ്ങളുടെ ജീവിത സാഹചര്യത്തില്‍ തിരിച്ചറിയുന്ന യാഥാര്‍ഥ്യങ്ങളാണ് ഈ ചിത്രത്തില്‍ ദൃശ്യവത്കരിക്കുന്നത്. ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിലായാണ് 'സ്വര്‍ഗ' ത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായത്.
സിജോയ് വര്‍ഗീസ്, വിനീത് തട്ടില്‍, സജിന്‍ ചെറുകയില്‍, അഭിറാം രാധാകൃഷ്ണന്‍, രഞ്ജി കങ്കോല്‍, ഉണ്ണി രാജ, പുത്തില്ലം ഭാസി, മനോഹരി ജോയ്, 'ജയ ജയ ഹേ' ഫെയിം കുടശനാട് കനകം, തുഷാര പിള്ള, 'ആക്ഷന്‍ ഹീറോ ബിജു' ഫെയിം മേരി ചേച്ചി, മഞ്ചാടി ജോബി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. പുതുമുഖങ്ങളായ സൂര്യ, ശ്രീറാം, ദേവാഞ്ജന, സുജേഷ് ഉണ്ണിത്താന്‍, റിതിക റോസ് റെജിസ്, റിയോ ഡോണ്‍ മാക്‌സ്, സിന്‍ഡ്രല്ല ഡോണ്‍ മാക്‌സ് എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
എസ് ശരവണന്‍ ആണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ബി. കെ. ഹരി നാരായണന്‍, സന്തോഷ് വര്‍മ്മ, ബേബി ജോണ്‍ കലയന്താനി എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍, ജിന്റോ ജോണ്‍, ലിസി കെ. ഫെര്‍ണാണ്ടസ് എന്നിവര്‍ സംഗീതം പകരുന്നു. ലിസി കെ ഫെര്‍ണാണ്ടസിന്റെ കഥയ്ക്ക് റെജിസ് ആന്റണി, റോസ് റെജിസ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ-സംഭാഷണമെഴുതുന്നു.
എഡിറ്റിംഗ്: ഡോണ്‍മാക്‌സ്, ഗായകര്‍: കെ.എസ്. ചിത്ര, വിജയ് യേശുദാസ്, ഹരിചരണ്‍, സുദീപ് കുമാര്‍, സൂരജ് സന്തോഷ്, അന്ന ബേബി, വിതരണം സി എന്‍ ഗ്ലോബല്‍ മൂവീസ് ത്രൂ വള്ളുവനാടന്‍ സിനിമാ കമ്പനി, ഡിസ്ട്രിബ്യൂഷന്‍ ഹെഡ്: പ്രദീപ് മേനോന്‍, കൊറിയോഗ്രാഫി: കല, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: തോബിയാസ്, ഓഡിയോഗ്രാഫി : ആശിഷ് ജോസ് ഇല്ലിക്കല്‍, കല: അപ്പുണ്ണി സാജന്‍, മേക്കപ്പ്: പാണ്ഡ്യന്‍, വസ്ത്രാലങ്കാരം: ക്രിയേറ്റീവ് ഡയറക്ഷന്‍: റോസ് റെജിസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: എ.കെ.രജിലേഷ്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: ബാബുരാജ് മനിശ്ശേരി, പ്രോജക്ട് ഡിസൈനര്‍: ജിന്റോ ജോണ്‍, പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍: സിജോ ജോസഫ് മുട്ടം, പ്രമോഷന്‍ കണ്‍സള്‍ട്ടന്റ് : ജയകൃഷ്ണന്‍ ചന്ദ്രന്‍ , അസോസിയേറ്റ് ഡയറക്ടര്‍മാര്‍: ആന്റോസ് മാണി, രാജേഷ് തോമസ്, സ്റ്റില്‍സ്: ജിജേഷ് വാടി, ഡിസൈന്‍: ജിസന്‍ പോള്‍, ഐടി സപ്പോര്‍ട്ട് ആന്‍ഡ് സോഷ്യല്‍ മീഡിയ: അഭിലാഷ് തോമസ്, ബിടിഎസ്: ജസ്റ്റിന്‍ ജോര്‍ജ്ജ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്‌സ്, പിആര്‍ഒ: വാഴൂര്‍ ജോസ്, എ.എസ്. ദിനേശ്, ആതിര ദില്‍ജിത്ത്.
Content Highlights: 'Swargam' character poster with Manju pillai
Published: 02 Oct 2024, 02:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented