കുടുംബജീവിതം ആരംഭിച്ച് ഒരുവർഷം പിന്നിടുന്ന മകൾ ഭാഗ്യ സുരേഷിനും മരുമകൻ ശ്രേയസ് മോഹനും വിവാഹവാർഷികാശംസകൾ നേർന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഇരുവരുടേയും മനോഹരമായ ദാമ്പത്യത്തിൽ താൻ അഭിമാനിക്കുന്നു. ഓരോ ദിവസം കഴിയുന്തോറും ബന്ധം കൂടുതൽ ദൃഢമാകട്ടെയെന്നും സുരേഷ് ഗോപി ആശംസയേകി.
'ഒരുമിച്ചുള്ള ഒരു വർഷം. ജീവിതകാലം മുഴുവൻ ഓർക്കാനുള്ള ഓർമകൾ. ഈ പ്രത്യേക ദിനം വലിയതോതിൽ ആഘോഷിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. എന്നാൽ, നിർഭാഗ്യവശാൾ എന്റെ ആരോഗ്യം ഈയിടെയായി അനുവദിക്കുന്നില്ല. എന്റെ ആരോഗ്യം മെച്ഛപ്പെടുന്ന മറ്റൊരു ദിവസത്തേക്ക് നമുക്ക് ആഘോഷങ്ങൾ മാറ്റിവെയ്ക്കാം.
പ്രണയവും സന്തോഷവും സാഹസികതയും നിറഞ്ഞ ജീവിതം ഇനിയും വർഷങ്ങളോളം ഒരുമിച്ചുണ്ടാകട്ടെ. ഓരോ ദിവസം കഴിയുന്തോറും നിങ്ങളുടെ ദാമ്പത്യം കൂടുതൽ ശക്തമാകട്ടെ. വാക്കുകൾക്ക് പ്രകടിപ്പിക്കാൻ കഴിയുന്നതിനേക്കാൾ ഒരുപാട് ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. ഒന്നാം വാർഷിക ആശംസകൾ', സുരേഷ് ഗോപി കുറിച്ചു.
2024 ജനുവരി 17-നായിരുന്നു ഭാഗ്യ സുരേഷിന്റേയും ശ്രേയസ് മോഹന്റെയും വിവാഹം. ഗുരുവായൂരില്‍ നടക്കുന്ന വിവാഹത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തിരുന്നു. സുരേഷ് ഗോപിയുടേയും രാധികയുടേയും മൂത്ത മകളാണ് ഭാഗ്യ സുരേഷ്.
Content Highlights: Actor Suresh Gopi wishes daughter Bhagya Suresh and son-in-law Shreyas Mohan on their 1st wed
Published: 18 Jan 2025, 10:29 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented