'പാപ്പന്റെ' ഒ.ടി.ടി. റിലീസ് കാത്തിരിക്കുകയാണോ?; എന്നാല്‍ ഇതറിയുക


Pappan Movie

സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത 'പാപ്പന്‍' മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സുരേഷ് ഗോപിയുടെ ശക്തമായ തിരിച്ചുവരവ് രേഖപ്പെടുത്തിയ ചിത്രം 30 കോടിയിലധികം രൂപയാണ് ആദ്യ 10 ദിവസത്തിനുള്ളില്‍ ബോക്‌സോഫീസില്‍നിന്നു വരുമാനം നേടിയത്.

'പാപ്പന്റെ' ഒ.ടി.ടി. സാറ്റ്‌ലൈറ്റ് അവകാശം ഇതിനോടകം സീ കേരളം വന്‍തുകയ്ക്ക് സ്വന്തമാക്കി കഴിഞ്ഞു. സീ ഫൈവ് എന്ന പ്ലാറ്റ്‌ഫോമിലാണ് ചിത്രം ഒ.ടി.ടി. റിലീസ് ചെയ്യുക. എന്നല്‍ ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്യുന്നത് കാണാന്‍ ഇനിയും ഏറെനാള്‍ കാത്തിരിക്കേണ്ടി വരും എന്നാണ് സിനിമാവൃത്തങ്ങളില്‍ നിന്നുള്ള സൂചന.

സീഫൈവ് ഒടിടി റൈറ്റ്‌സ് വാങ്ങുന്ന ചിത്രങ്ങള്‍, തീയേറ്ററില്‍ വന്‍വിജയമാണെങ്കില്‍ അവര്‍ അത് തീയേറ്ററിലെത്തി 60 ദിവസം കഴിഞ്ഞ് മാത്രമേ ഒ.ടി.ടി. റിലീസ് ചെയ്യാറുള്ളൂ എന്നാണ് കാരണം പറയുന്നത്. ഉദാഹരണമായി ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത 'സൂപ്പര്‍ ശരണ്യ' റിലീസ് ചെയ്ത് മാസങ്ങള്‍ക്ക് ശേഷമാണ് ഒ.ടി.ടിയില്‍ എത്തിയത്. ചുരുങ്ങിയത് ഒക്ടോബര്‍ മാസമെങ്കിലുമാകാതെ 'പാപ്പന്റെ' ഒ.ടി.ടി. റിലീസ് ഉണ്ടാവാന്‍ സാധ്യതയില്ല.

സുരേഷ്ഗോപിയും ജോഷിയും ഒരു ഇടവേളക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് പാപ്പന്‍. ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ നിത പിള്ള, ഗോകുല്‍ സുരേഷ്, നൈല ഉഷ, അജ്മല്‍ അമീര്‍, ആശ ശരത്, ടിനി ടോം, രാഹുല്‍ മാധവ്, ചന്തുനാഥ്, സാധിക, സജിത മഠത്തില്‍, നന്ദു, കനിഹ എന്നിവരും വേഷമിടുന്നു.

ശ്രീ ഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലന്‍ അവതരിപ്പിക്കുന്ന 'പാപ്പന്‍' ഒരുങ്ങുന്നത് ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്റെയും ഇഫാര്‍ മീഡിയയുടെയും ബാനറില്‍ ആണ്. ഈ ചിത്രം. ഗോകുലം ഗോപാലന്‍, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആര്‍.ജെ. ഷാനാണ്. ഛായാഗ്രഹണം: അജയ് ഡേവിഡ് കാച്ചപ്പിള്ളി, സഹനിര്‍മ്മാണം: വി.സി. പ്രവീണ്‍, ബൈജു ഗോപാലന്‍,സുജിത് ജെ നായര്‍, ഷാജി.

ക്രിയേറ്റീവ് ഡയറക്ടര്‍ അഭിലാഷ് ജോഷി,എഡിറ്റര്‍ ശ്യാം ശശിധരന്‍, സംഗീതം ജേക്സ് ബിജോയ്, ഗാനരചന : മനു മഞ്ചിത്, ജ്യോതിഷ് കാശി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് : സെബാസ്റ്റ്യന്‍ കൊണ്ടൂപറമ്പില്‍ (U.S.A), തോമസ് ജോണ്‍ (U.S.A), കൃഷ്ണമൂര്‍ത്തി. സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍ , ആര്‍ട്ട് നിമേഷ് എം താനൂര്‍ .മേക്കപ്പ് റോണെക്സ് സേവ്യര്‍. കോസ്റ്റ്യൂം പ്രവീണ്‍ വര്‍മ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എസ് മുരുകന്‍ , ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സിബി ജോസ് ചാലിശ്ശേരി, സ്റ്റില്‍സ് നന്ദു ഗോപാലകൃഷ്ണന്‍ ഡിസൈന്‍സ് ഓള്‍ഡ് മങ്ക്സ്.

Content Highlights: suresh gopi, paappan, OTT Release, Joshy, Gokul Suresh, Nitha Pillai, Nyla Usha, zee 5


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022


Kodiyeri Balakrishnan

2 min

കോടിയേരി ബാലകൃഷ്ണന്‍  അന്തരിച്ചു

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022

Most Commented