സുരേഷ് ഗോപി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പാപ്പന്റെ ട്രെയ്ലര് പുറത്തിറങ്ങി. പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി ഒരുക്കുന്ന പാപ്പന് സുരേഷ്ഗോപിയുടെ കരിയറിലെ 252-ാമത്തെ ചിത്രംകൂടിയാണ്. ലേലം, പത്രം എന്നീ ബമ്പര്‍ ഹിറ്റുകള്‍ സമ്മാനിച്ച സുരേഷ് ഗോപി- ജോഷി കൂട്ട്കെട്ടില്‍, സുരേഷ് ഗോപിയെ സോളോ ഹീറോ ആക്കി 22 വര്‍ഷത്തെ ഇടവേളക്ക് ശേഷം ജോഷി ഒരുക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.
ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ നൈല ഉഷ, ഗോകുല്‍ സുരേഷ്, ആശ ശരത്, നിത പിള്ള, ഷമ്മി തിലകന്, കനിഹ, വിജയരാഘവന്, ജനാര്ദ്ദനന്, നന്ദു തുടങ്ങി ഒരു വലിയതാരനിര തന്നെ അണിനിരക്കുന്നു.
കോട്ടയം ജില്ലയിലെ മലയോര മേഖലകളായ ഇല്ലിക്കല്‍കല്ല്, ഇലവീഴാപൂഞ്ചിറ, തീക്കോയി എന്നിവിടങ്ങളിലാണ് സിനിമ പ്രധാനമായും ചിത്രീകരിച്ചിരിക്കുന്നത്.
ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്സിന്റെയും ഇഫാര്‍ മീഡിയയുടെയും ബാനറില്‍ ഒരുങ്ങുന്ന ചിത്രം ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയും ചേര്‍ന്ന് നിര്‍മ്മിക്കുന്നു. ആര്‍ജെ ഷാനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, സഹനിര്‍മ്മാണം - സുജിത് ജെ നായര്‍, ഷാജി.
ക്രിയേറ്റീവ് ഡയറക്ടര്‍ അഭിലാഷ് ജോഷി, എഡിറ്റര്‍- ശ്യാം ശശിധരന്, സംഗീതം- ജേക്സ് ബിജോയ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- സെബാസ്റ്റ്യന്‍ കൊണ്ടൂപറമ്പില് (യു.എസ്), തോമസ് ജോണ്‍ (യു.എസ്). സൗണ്ട് ഡിസൈന്‍- വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍ , ആര്‍ട്ട്- നിമേഷ് എം താനൂര്‍. മേക്കപ്പ്-റോണെക്സ് സേവ്യര്‍, കോസ്റ്റ്യൂം- പ്രവീണ്‍ വര്‍മ, പ്രൊഡക്ഷന്‍ കണ്ട്രോളര്- എസ് മുരുകന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സിബി ജോസ് ചാലിശ്ശേരി, സ്റ്റില്‍സ്- നന്ദു ഗോപാലകൃഷ്ണന്, ഡിസൈന്‍സ്- ഓള്‍ഡ് മങ്ക്സ്, പിആര്‍ഓ- മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിംഗ്-ഒബ്സ്ക്യൂറ എന്റര്‍ടൈന്‍മെന്റ്.
Content Highlights: Suresh Gopi, Pappan Trailer, Joshiy, Nyla Usha, David Kachappilly, R J Shaan, Neeta pilla, Gokul
Published: 17 Apr 2022, 08:03 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented