പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി ഒരുക്കുന്ന പാപ്പന്‍ എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു. സുരേഷ്‌ഗോപിയും ജോഷിയും ഒരു ഇടവേളക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണിത്. ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ വലിയ താരനിരയാണ് അണിനിരക്കുന്നത്. ചിത്രത്തിന്റ്റെ ഡബ്ബിംങ് പൂര്‍ത്തിയായ വാര്‍ത്ത കഴിഞ്ഞ ദിവസം സുരേഷ് ഗോപി സമൂഹമാധ്യമങ്ങളിലൂടെ പങ്ക് വെച്ചിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റ്റെ പുതിയ വിശേഷം അണിയറക്കാര്‍ പുറത്ത് വിട്ടിരിക്കുകയാണ്. അതിലേറ്റവും ശ്രദ്ധേയം, ചിത്രത്തിന്റെ നിര്‍മാണത്തില്‍ ശ്രീ ഗോകുലം മൂവിസ് കൂടി പങ്കാളികളാവുന്നു എന്നതാണ്.
ശ്രീ ഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലന്‍ അവതരിപ്പിക്കുന്ന 'പാപ്പന്‍' ഒരുങ്ങുന്നത് ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സിന്റെയും ഇഫാര്‍ മീഡിയയുടെയും ബാനറില്‍ ആണ്. ഈ ചിത്രം, ഗോകുലം ഗോപാലന്‍, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആര്‍ജെ ഷാനാണ്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, സഹനിര്‍മ്മാണം - വി.സി. പ്രവീണ്‍, ബൈജു ഗോപാലന്‍,സുജിത് ജെ നായര്‍, ഷാജി.
ക്രിയേറ്റീവ് ഡയറക്ടര്‍ അഭിലാഷ് ജോഷി,എഡിറ്റര്‍ ശ്യാം ശശിധരന്‍, സംഗീതം ജേക്‌സ് ബിജോയ്, ഗാനരചന : മനു മഞ്ചിത്, ജ്യോതിഷ് കാശി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് : സെബാസ്റ്റ്യന്‍ കൊണ്ടൂപറമ്പില്‍ (U.S.A), തോമസ് ജോണ്‍ (U.S.A), കൃഷ്ണമൂര്‍ത്തി. സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍ , ആര്‍ട്ട് നിമേഷ് എം താനൂര്‍ .മേക്കപ്പ് റോണെക്‌സ് സേവ്യര്‍. കോസ്റ്റ്യൂം പ്രവീണ്‍ വര്‍മ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എസ് മുരുകന്‍ , ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സിബി ജോസ് ചാലിശ്ശേരി, സ്റ്റില്‍സ് നന്ദു ഗോപാലകൃഷ്ണന്‍ ഡിസൈന്‍സ് ഓള്‍ഡ് മങ്ക്‌സ്.
പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായ പാപ്പന്‍ സെന്‍സറിങ്ങിനുളള ഒരുക്കത്തിലാണ്. സെന്‍സര്‍ പൂര്‍ത്തിയായ ഉടനെ ചിത്രത്തിന്റെ റിലീസ് തീയ്യതി പ്രഖ്യാപിക്കുമെന്ന് അണിയറക്കാര്‍ അറിയിച്ചു. ശ്രീ ഗോകുലം മൂവീസും ഡ്രീം ബിഗ് ഫിലിംസും ചേര്‍ന്ന് പാപ്പന്‍ ഉടന്‍ തീയ്യറ്ററുകളില്‍ എത്തിക്കും. പി.ആർ.ഓ: മഞ്ജു ഗോപിനാഥ്
Content Highlights: Suresh Gopi Joshy Movie Pappan to release in Theater soon, post production works
Published: 06 Jun 2022, 09:17 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented