
സകുടുംബം കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ഭാര്യ രാധിക, മക്കളായ മാധവ്, ഗോകുൽ, ഭാവ്നി, മരുമകൻ ശ്രേയസ് മോഹൻ എന്നിവർക്കൊപ്പമാണ് സുരേഷ് ഗോപി ക്ഷേത്രത്തിലെത്തിയത് എത്തിയത്. നവചണ്ഡികാ ഹോമത്തിൽ പങ്കെടുത്ത സുരേഷ് ഗോപി, ബെംഗളൂരു സ്വദേശിയായ പുരുഷോത്തം റെഡ്ഡി നൽകിയ 10 ടൺ ബസ്മതി അരി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിൽ ചടങ്ങിലേക്ക് സമർപ്പിച്ചു.
'ലോകഗുരുവായ കൊല്ലൂർ മൂകാംബികാ ദേവിയുടെ സന്നിധിയിൽ ഐശ്വര്യത്തിനും സമാധാനത്തിനുമായി നവചണ്ഡികാ ഹോമം നടത്തുവാനും പങ്കെടുക്കുവാനും സാധിച്ചു. ഈ പുണ്യവേളയിൽ ബെംഗളൂരുവിൽനിന്നുള്ള മോദിജിയുടെ ഉറച്ച അനുഭാവിയും എന്റെ പ്രിയ സുഹൃത്തുമായ ശ്രീ പുരുഷോത്തം റെഡ്ഡിഗാരു, നവചണ്ഡികാ ഹോമം നടക്കുന്ന ചടങ്ങിലേക്ക് 10 ടൺ ബസ്മതി അരി നൽകുകയുണ്ടായി. എനിക്ക് അത് നമ്മുടെ പ്രിയങ്കരനായ ഭാരത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജിയുടെ പേരിലും നാളിലും മൂകാംബികാ അമ്മക്ക് സമർപ്പിക്കാൻ സാധിച്ചത് വലിയൊരു അനുഗ്രഹമായി കാണുന്നു. ഭാരതത്തിന്റെ ഐശ്വര്യത്തിനും ലോകനന്മയ്ക്കുമായി നമുക്ക് പ്രാർഥിക്കാം', ദർശനത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സുരേഷ് ഗോപി കുറിച്ചു.
തൃശ്ശൂരിൽനിന്നുള്ള എംപിയായ സുരേഷ് ഗോപി, മൂന്നാം നരേന്ദ്രമോദി സർക്കാരിൽ പെട്രോളിയം- പ്രകൃതിവാതക, ടൂറിസം സഹമന്ത്രിയാണ്. വിവാദമായ 'ജാനകി വി. വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള'യാണ് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. 'ഒറ്റക്കൊമ്പൻ' ആണ് പ്രദർശനത്തിനൊരുങ്ങുന്ന ചിത്രം.
Content Highlights: Actor and Union Minister Suresh Gopi visited Kollur Mookambika temple with his family
Published: 17 Jan 2026, 09:57 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented