
കൈക്കുഴയിലെ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ക്ഷേത്ര ദർശനം നടത്തി തെലുങ്ക് താരം രാം ചരൺ. ഭാര്യ ഉപാസന കൊനിഡേലയ്‌ക്കൊപ്പം കോയമ്പത്തൂരിലെ അയ്യപ്പ സ്വാമി ക്ഷേത്രത്തിലാണ് താരം ദർശനം നടത്തിയത്.
ഗംഗാ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്ത ഉടനെയായിരുന്നു താരത്തിന്റെ ക്ഷേത്ര സന്ദർശനം. ക്ഷേത്ര ദർശനത്തിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
കറുത്ത വസ്ത്രമണിഞ്ഞെത്തിയ രാം ചരണിന്റെ വലതുകൈയിൽ സ്ലിംഗ് ധരിച്ചതായി കാണാം. ദർശനത്തിനിടെ ഉപാസന ക്ഷേത്രത്തിലെ പശുവിന് പഴം നൽകുന്നതും ചിത്രങ്ങളിലുണ്ട്.
'പെദ്ധി' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് രാം ചരണിന് പരിക്കേറ്റത്. ചികിത്സയ്ക്കായി കോയമ്പത്തൂരിലെത്തിയ അദ്ദേഹത്തോടൊപ്പം പിതാവ് ചിരഞ്ജീവി, മാതാവ് സുരേഖ, ഭാര്യ ഉപാസന എന്നിവരുമുണ്ടായിരുന്നു.
ഗംഗാ ആശുപത്രി ചെയർമാൻ ഡോ. എസ്. രാജശേഖരന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടന്നത്. പരിക്കിന്റെ ഗൗരവം കണക്കിലെടുത്ത് മിയാമിയിൽ നിന്നുള്ള ഡോ. അലജാൻഡ്രോ ബാഡിയയും ശസ്ത്രക്രിയാ സംഘത്തിൽ പങ്കാളിയായി.
ശസ്ത്രക്രിയ വിജയകരമാണെന്നും രാം ചരൺ സുഖം പ്രാപിച്ചുവരികയാണെന്നും മെഡിക്കൽ സംഘം അറിയിച്ചിരുന്നു. ചിത്രങ്ങളുടെ ഷൂട്ടിങ്ങിലേക്ക് മടങ്ങിയെത്തുന്നതിന് മുൻപ് എട്ടാഴ്ചത്തെ വിശ്രമം നിർദേശിച്ചിട്ടുണ്ട്.
ബുച്ചി ബാബു സന സംവിധാനം ചെയ്ത 'പെദ്ധി'യാണ് രാം ചരണിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ജാൻവി കപൂർ ആയിരുന്നു നായിക. സംവിധായകൻ സുകുമാറുമായി ഒന്നിക്കുന്ന ചിത്രത്തിലാവും അടുത്തതായി പങ്കുചേരുക.
Content Highlights: Telugu superstar Ram Charan visited the Coimbatore Ayyappa Swami Temple along with his wife, Upasana Konidela, following his wrist surgery. The surgery was conducted at Ganga Hospital in Coimbatore after the actor sustained a wrist injury during the shooting of his upcoming movie, Peddi. A joint team led by Ganga Hospital Chairman Dr. S. Rajasekaran and Dr. Alejandro Badia from Miami successfully performed the operation. Following his discharge, photos surfaced online showing Ram Charan wearing a hand sling and dressed in black during the temple visit. Doctors have reported that the actor is recovering well and have advised an eight-week rest period before he resumes film shooting.
Published: 29 Jul 2026, 08:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented