നടന്‍മാരായ സണ്ണി വെയ്‌നും ലുക്മാനും തമ്മില്‍ വഴക്കുകൂടുന്ന ഒരു വീഡിയോ വൈറലാകുന്നു. പരസ്പരം കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നതും ചീത്ത പറയുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ചുറ്റുമുള്ളവര്‍ അവരെ പിടിച്ചു മാറ്റാനും അനുനയിപ്പിക്കാനും ശ്രമിക്കുന്നു. ആരാണ് ഈ വീഡിയോ പകര്‍ത്തി പുറത്ത് വിട്ടത് എന്ന് വ്യക്തമല്ല. സിനിമയുടെ പ്രമോഷന്റെ ഭാഗമാണെന്നും സംശയിക്കപ്പെടുന്നു.

To advertise here,

സിനിമയുടെ പ്രമോഷന് ഇക്കാലത്ത് അണിയറ പ്രവര്‍ത്തകര്‍ വളരെ വിചിത്രമായ വഴികള്‍ സ്വീകരിക്കാറുണ്ട്. അതാകാനാണ് സാധ്യതയെന്ന് സോഷ്യല്‍ മീഡിയയില്‍ ഒരു വലിയ വിഭാഗം പറയുന്നു. ഷൂട്ടിങ് ആണോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.