പ്രണയിനിയെ പരിചയപ്പെടുത്തി നടൻ ദേവ് മോഹൻ. 'സൂഫിയും സുജാതയും' എന്ന ആദ്യചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട സൂഫിയായി മാറിയ ദേവ് താൻ സ്നേഹിക്കുന്ന തന്റെ റൂഹിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഫേസ്ബുക്കിലെഴുതിയിരിക്കുന്ന കുറിപ്പ് വൈറലാകുന്നു.

To advertise here,

ദേവിന്റ കുറിപ്പ്

'നീയെന്റെ ആത്മാവിന് തെളിച്ചം തന്നു. അതൊരു മുത്തശ്ശിക്കഥയല്ല. പത്തുവർഷത്തിലേറെയായുള്ളതാണ്. നല്ല കാലത്തും മോശം സമയത്തും നീയെന്റെ കൂടെയുണ്ടായിരുന്നു. ക്ഷമയോടെ, എനിക്കു ചാരാനുള്ള തൂണായി.. ഒരു ജീവിതവും തന്ന്... നീ എനിക്കൊപ്പം ഉണ്ടായിരുന്നു. എന്റെ ജീവിതത്തിലെ ഓരോ നിമിഷവും കണ്ടുകൊണ്ട്... എന്നെ ഞാനാക്കി മാറ്റിയ നിമിഷങ്ങൾ..

എന്നും നിന്നോട് ചേർന്നിങ്ങനെ നിൽക്കാൻ എന്നെ അനുവദിക്കൂ.. നിന്റെ സന്തോഷങ്ങളിൽ കൂടെനിന്ന് ആനന്ദിക്കാൻ.. നിന്നോടൊപ്പം ഈ ജന്മം മുഴുവനും ആഘോഷിക്കാൻ..

പ്രിയപ്പെട്ടവരുടെ ആശീർവാദത്താൽ ഒരുമിച്ചുള്ള ജീവിതം തുടങ്ങാനിരിക്കുകയാണല്ലോ നമ്മൾ. ചുറ്റുമുള്ളവർ നമുക്കേകട്ടെ സ്നേഹവും കരുതലും...'

Content Highlights :sufiyum sujathayum actor dev mohan introduces his love facebook post