
പരാശക്തി നിർമാതാവിനെതിരേ ചിത്രത്തിന്റെ സംവിധായിക സുധ കൊങ്കര ഹൈക്കോടതിയിൽ. പ്രതിഫലമായ 8.39 കോടി രൂപ ലഭിച്ചില്ലെന്ന് ആരോപിച്ചാണ് സംവിധായിക മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ഇതേ നിർമാണക്കമ്പനിയുടെ അടുത്ത ചിത്രമായ ഇദയം മുരളിയുടെ റിലീസ് തടയണമെന്നാണ് ഹർജിയിലെ ആവശ്യമെന്ന് ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട് ചെയ്തു. പരാശക്തിയുടെ സാറ്റ്‌ലൈറ്റ് റിലീസ് ജൂലൈ എട്ടുവരെ കോടതി തടഞ്ഞു.
ശിവകാർത്തികേയൻ, രവിമോഹൻ എന്നിവർ പ്രധാനവേഷത്തിലെത്തിയ പരാശക്തി ജനുവരിയിലാണ് തിയേറ്ററിലെത്തിയത്. ചിത്രത്തിന്റെ റിലീസ് തന്നെ വലിയ വിവാദമായിരുന്നു. വൈകി നിശ്ചയിച്ചിരുന്ന റിലീസ്, പൊങ്കലിന് ഇറക്കാനുള്ള നിർമാതാക്കളുടെ തീരുമാനമാണ് വിവാദമായത്. ജനുവരി ഒൻപതിന് പുറത്തിക്കാൻ പദ്ധതിയിട്ട വിജയ്‌യുടെ ജനനായകനുമായി ക്ലാഷ് റിലീസായി ചിത്രം പുറത്തിറങ്ങുമെന്ന് പ്രഖ്യാപിക്കപ്പെട്ടു.
അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ് മൂവീസ് ആയിരുന്നു ചിത്രത്തിന്റെ വിതരണം. രാഷ്ട്രീയത്തിലിറങ്ങിയ വിജയ്‌യുടെ അവസാന ചിത്രമെന്നായിരുന്നു ജനനായകൻ വിശേഷിപ്പിക്കപ്പെട്ടത്. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പരാശക്തി റിലീസ് നേരത്തെയാക്കിയതെന്ന് വ്യാപകവിമർശനം ഉയർന്നു. എന്നാൽ, സെൻസർ നടപടികളിൽ കുരുങ്ങി ജനനായകൻ റിലീസ് വൈകി.
ഡോൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ ആകാശ് ഭാസ്‌കരനാണ് പരാശക്തി നിർമിച്ചത്. ആകാശ് ഭാസ്‌കരന്റെ പ്രഥമ സംവിധാന സംരംഭമാണ് ഇദയം മുരളി. ജൂലൈ 10-നാണ് ചിത്രത്തിന്റെ റിലീസ്.
Content Highlights: Acclaimed director Sudha Kongara has approached the Madras High Court against 'Parashakthi' producer Akash Bhaskaran, claiming an unpaid remuneration of Rs 8.39 crore. In her petition, the director has requested the court to stay the release of the producer's upcoming film 'Idayam Murali'. Responding to the plea, the High Court has temporarily stayed the satellite release of 'Parashakthi' until July 8. 'Parashakthi', starring Sivakarthikeyan and Ravi Mohan, was earlier embroiled in a massive political controversy regarding its clash release with Vijay's 'Jananayakan'. The legal battle intensifies as Akash Bhaskaran's directorial debut 'Idayam Murali' is tightly scheduled for a theatrical release on July 10
Published: 30 Jun 2026, 01:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented