സംഹാരി എന്ന് തുടങ്ങുന്ന ഗാനം ഗ്ലോബ്ട്രോട്ടർ എന്ന പേരിലാണ് എത്തിയിരിക്കുന്നത്. യൂട്യൂബിൽ റിലീ

എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റർ | ഫോട്ടോ: Instagram
മഹേഷ് ബാബുവിനെ നായകനാക്കി എസ്.എസ്. രാജമൗലി സംവിധാനംചെയ്യുന്ന 'SSMB29'-ലെ ആദ്യഗാനം പുറത്ത്. ഈ മാസം 15-ന് നടക്കുന്ന ലോഞ്ച് ചടങ്ങിന് മുന്നോടിയായാണ് ഗാനം പുറത്തുവിട്ടത്. ശ്രുതി ഹാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്. എം.എം. കീരവാണിയാണ് സംഗീത സംവിധാനം.
ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിലൊന്ന് അവതരിപ്പിക്കുന്ന പൃഥ്വിരാജ് സുകുമാരന്റെ ഫസ്റ്റ് ലുക്കിനും മഹേഷ് ബാബു, പ്രിയങ്ക ചോപ്ര എന്നിവരുടെ വീഡിയോ സന്ദേശങ്ങൾക്കും പിന്നാലെയാണ് ഇപ്പോൾ ഗാനം എത്തിയിരിക്കുന്നത്. സംഹാരി എന്ന് തുടങ്ങുന്ന ഗാനം ഗ്ലോബ്ട്രോട്ടർ എന്ന പേരിലാണ് എത്തിയിരിക്കുന്നത്. യൂട്യൂബിൽ റിലീസ് ചെയ്ത ഗാനം ഇതിനകം ആരാധകരുടെ ഹൃദയം കീഴടക്കിയിട്ടുണ്ട്.
എം.എം. കീരവാണിക്കൊപ്പം റെക്കോർഡിംഗ് സ്റ്റുഡിയോയിൽ നിന്നുള്ള ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് ശ്രുതി ഹാസൻ ഇൻസ്റ്റാഗ്രാമിൽ ഇങ്ങനെ കുറിച്ചു, “എം.എം. കീരവാണി സാറിന്റെ സംഗീതത്തിൽ പാടാൻ കഴിഞ്ഞത് ഒരു ബഹുമതിയാണ്. എന്തൊരു ശക്തമായ ഗാനം, ഗ്ലോബ്‌ട്രോട്ടർ.”
'ഗ്ലോബ്‌ട്രോട്ടർ' ഇവന്റ് അടുത്തുവരുന്നതിനാൽ അണിയറപ്രവർത്തകർ പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ആദ്യത്തെ ഇവന്റ് നവംബർ 15-ന് ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിൽ വെച്ച് നടക്കുമെന്ന് നിർമ്മാതാക്കൾ സ്ഥിരീകരിച്ചു. ഇക്കാര്യം ഇപ്പോൾ പുറത്തുവന്ന ഗാനത്തിലും പറയുന്നുണ്ട്. ചിത്രത്തിലെ ക്രൂരനായ വില്ലൻ കുംഭയായി എത്തുന്ന പൃഥ്വിരാജ് സുകുമാരന്റെ ഫസ്റ്റ് ലുക്ക് അടുത്തിടെ അവർ പുറത്തുവിട്ടിരുന്നു.
ചിത്രത്തിന്റെ ഔദ്യോഗികമായ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഈ ഇവന്റിനെക്കുറിച്ചുള്ള പ്രതീക്ഷകൾ വാനോളമാണ്. നവംബർ 15-ന് എന്തെല്ലാം വെളിപ്പെടുത്തുമെന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.
Content Highlights: Exciting SSMB29 updates! Shruti Haasan sings `GlobeTrotter` for MM Keeravaani. Mahesh Babu film launch event Nov 15 in Hyderabad
Published: 11 Nov 2025, 08:19 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented