ബാഹുബലി ദി എപ്പികിന്റെ റിലീസിനൊപ്പം ഒരു സര്‍പ്രൈസുണ്ടാവുമെന്ന് ബാഹുബലി നിര്‍മാതാവ് ഷോബു യാര്‍ലഗദ്ദ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ ആ സര്‍പ്രൈസ് എന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകന്‍ എസ്.എസ്. രാജമൗലി. പ്രഭാസിനും റാണാ ദഗ്ഗുബാട്ടിക്കുമൊപ്പമുള്ള ഒരു പ്രൊമോഷണല്‍ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഈ വലിയ പ്രഖ്യാപനം നടത്തിയത്.
ബാഹുബലിയെ അടിസ്ഥാനമാക്കിയുള്ള ഒരു 3ഡി ആനിമേഷന്‍ ചിത്രം ഉണ്ടാകുമെന്നാണ് എസ്.എസ്.രാജമൗലിയുടെ പ്രഖ്യാപനം. നിലവില്‍ മഹേഷ് ബാബു അഭിനയിക്കുന്ന SSMB29 എന്ന ചിത്രത്തിന്റെ നിര്‍മ്മാണത്തിരക്കിലാണ് രാജമൗലി. ബാഹുബലി: ദി എറ്റേണല്‍ വാര്‍ എന്നാണ് വരാനിരിക്കുന്ന അനിമേറ്റഡ് ചിത്രത്തിന് അദ്ദേഹം നല്‍കിയിരിക്കുന്ന പേര്. വളരെ മികവുറ്റ 3ഡി ആനിമേഷന്‍ ചിത്രമായിരിക്കുമെന്നും ബാഹുബലിയുടെ കഥാലോകത്തിന്റെ തുടര്‍ച്ചയായിരിക്കും ഇതെന്ന് രാജമൗലി പറഞ്ഞു.
കഴിഞ്ഞ രണ്ടര വര്‍ഷക്കാലമായി ഷോബു യാര്‍ലഗദ്ദ ഈ പ്രൊജക്ടിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബാഹുബലി: ദി എറ്റേണല്‍ വാറിന്റെ ബജറ്റ് 120 കോടിയാണെന്നും രാജമൗലി പറഞ്ഞു. ഇത് കേട്ട് അമ്പരന്ന പ്രഭാസ് '120 കോടി രൂപയോ, തങ്ങളുടെ ബാഹുബലി ആദ്യഭാഗത്തിന്റെ പ്ലാനിങ് ബജറ്റ് തന്നെ ഇത്രയുണ്ടായിരുന്നു.' എന്ന് അദ്ദേഹം തമാശയോടെ പറഞ്ഞു.
പ്രശസ്ത ആനിമേഷന്‍ സീരീസ് ആര്‍കെയിനിനായി (Arcan) പ്രവര്‍ത്തിച്ച ആനിമേഷന്‍ സ്റ്റുഡിയോയാണ് ഈ ചിത്രം വികസിപ്പിച്ചെടുത്തതെന്നും രാജമൗലി പറഞ്ഞു. ആനിമേറ്റഡ് ചിത്രത്തിന്റെ ടീസര്‍ ബാഹുബലി: ദി എപ്പിക് എന്ന സിനിമയുടെ ഇടവേളയില്‍ പ്രദര്‍ശിപ്പിക്കും. ബാഹുബലി ഫ്രാഞ്ചൈസിയുടെ രണ്ട് ഭാഗങ്ങളും ഉള്‍പ്പെടുന്ന ഒറ്റ ചിത്രമാണ് 3 മണിക്കൂറും 44 മിനിറ്റും ദൈര്‍ഘ്യമുള്ള 'ബാഹുബലി: ദി എപ്പിക്'. ഈ പിരിയഡ് ആക്ഷന്‍ ഡ്രാമ 2025 ഒക്ടോബര്‍ 31-ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.
Content Highlights: SS Rajamouli announces 'Baahubali: The Eternal War', a massive ₹120 Crore 3D animation film extending the Baahubali universe; Teaser to release soon.
Published: 30 Oct 2025, 04:40 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented