
സാമന്ത അകിനേനി, തൃഷ കൃഷ്ണൻ എന്നിവർക്കെതിരേ സ്ത്രീവിരുദ്ധ പരാമർശം നടത്തി നടി ശ്രീ റെഡ്ഡി. ഇവരെ അധിക്ഷേപിച്ച് ശ്രീ റെഡ്ഡി സാമൂഹിക മാധ്യമങ്ങളിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇത് വലിയ വിവാദമാവുകയും ഒട്ടനവധി പേർ ഇവർക്കെതിരേ രംഗത്ത് വരികയും ചെയ്തു.
ശ്രീ റെഡ്ഡി മാപ്പ് പറയണമെന്നും വീഡിയോ പിൻവലിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. സംവിധായകൻ മുരുഗദോസിനെതിരേയും ഇതോടൊപ്പം ശ്രീ റെഡ്ഡി രംഗത്ത് വന്നു. മോഷ്ടാവ് എന്നാണ് അദ്ദേഹത്തെ ശ്രീ റെഡ്ഡി വിളിച്ചത്. നേരത്തേ അദ്ദേഹത്തിനെതിരേ മീ ടൂ ആരോപണവുമായി ഇവർ രംഗത്ത്വന്നിട്ടുണ്ട്.
സംഭവത്തിൽ നടിക്കെതിരേ കേസെടുത്തേക്കുമെന്നാണ് സൂചനകൾ.
Content Highlights: Sri Reddy's objectionable remark against Trisha Krishnan, Samantha akkineni RudhPrabhu AR Murugadoss,
Published: 08 Apr 2020, 10:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented