സാമൂഹികമാധ്യമങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

ശ്രീകുമാരൻ തമ്പി | ചിത്രം: മാതൃഭൂമി
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതിവിധി വന്നതിന് പിന്നാലെ ചര്‍ച്ചയായി ശ്രീകുമാരന്‍ തമ്പിയുടെ എഫ്.ബി പോസ്റ്റ്. എന്താണ് ഇന്ന് ഭൂമിയില്‍ വിലയ്ക്ക് വാങ്ങാനാകാത്തത് എന്ന ചോദ്യമാണ് സാമൂഹികമാധ്യമ അക്കൗണ്ടുകളിലെ പോസ്റ്റിലൂടെ അദ്ദേഹം ഉന്നയിച്ചത്. സത്യവും നീതിയും നന്മയുമെല്ലാം മഹദ്‌വചനങ്ങളില്‍ ഉറങ്ങുകയാണെന്നും ശ്രീകുമാരന്‍ തമ്പി കൂട്ടിച്ചേര്‍ത്തു.
പ്രശസ്ത ബംഗാളി നോവലിസ്റ്റ് ബിമല്‍ മിത്ര എഴുതിയ 'കോറി ദിയേ കിന്‍ലം' എന്ന പുസ്തകത്തിന്റെ മലയാളം പരിഭാഷ മൂന്നാം തവണ വായിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ശ്രീകുമാരന്‍ തമ്പിയുടെ പോസ്റ്റ് തുടങ്ങുന്നത്. 'ഈ ഭൂമിയിലെ എന്തും വിലയ്ക്കുവാങ്ങാം' എന്ന് വിശ്വസിക്കുന്ന അഘോരനപ്പൂപ്പന്‍ എന്ന കഥാപാത്രത്തെ മറക്കാനാകില്ല എന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചു. 'വിലയ്ക്കുവാങ്ങാം' എന്ന പുസ്തകം വായിക്കുന്നതിന്റെ ചിത്രവും അദ്ദേഹം പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. നിരവധി പേരാണ് പോസ്റ്റിന് താഴെ അദ്ദേഹത്തെ പിന്തുണച്ച് കമന്റുകളിട്ടത്.
ശ്രീകുമാരന്‍ തമ്പിയുടെ പോസ്റ്റ്
"വിലയ്ക്കു വാങ്ങാം"
ഞാൻ ഇന്ന് വായിക്കാൻ എടുത്ത പുസ്തകം പ്രശസ്ത ബംഗാളി നോവലിസ്റ്റ് ബിമൽ മിത്ര എഴുതിയ'' কড়ি দিয়ে কিনলাম "ന്റെ മലയാള പരിഭാഷ "വിലയ്ക്കു വാങ്ങാം". മൂന്നാം തവണ വായിക്കുന്നു. ഈ ഭൂമിയിൽ എന്തും വിലയ്ക്കു വാങ്ങാം എന്നു വിശ്വസിക്കുന്ന അഘോരനപ്പൂപ്പൻ എന്ന കഥാപാത്രത്തെ മറക്കാനാവില്ല . സത്യമല്ലേ ? ഇന്ന് ഈ ഭൂമിയിൽ എന്താണ് വിലയ്ക്കു വാങ്ങാനാവാത്തത്. സത്യം , നീതി, നന്മ - എല്ലാം മഹദ്വചനങ്ങളിൽ ഉറങ്ങുന്നു.
Content Highlights: Sreekumaran Thampi Indirectly Criticizes Dileep's Acquittal: 'What Cannot Be Bought on Earth?' (Referencing 'Kori Diye Kinlam')
Published: 08 Dec 2025, 08:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented