
യുവതിയെ മോശമായി സ്പർശിച്ചെന്ന പരാതിയിൽ ആരോപിതനായ കൊറിയൻ നടൻ ഓ യൂങ് സൂ കുറ്റക്കാരനെന്ന് പ്രാദേശിക കോടതി. 2017-ൽ നടന്ന സംഭവത്തിലാണ് നടൻ കുറ്റക്കാരനെന്ന് കോടതി പറഞ്ഞിരിക്കുന്നത്. എട്ടുമാസം തടവും 40 മണിക്കൂർ ബോധവത്കരണ ക്ലാസുമാണ് സൂവിന് നൽകിയിരിക്കുന്ന ശിക്ഷ.
നെറ്റ്ഫ്ളിക്സിലെ സൂപ്പർഹിറ്റ് പരമ്പരയായ സ്ക്വിഡ് ഗെയിമിൽ പ്ലേയർ-001 എന്ന വേഷം അവതരിപ്പിച്ച നടനാണ് സൂ. 2021 ഡിസംബറിലാണ് യുവതി 78-കാരനായ സൂവിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. എന്നാൽ നടനെതിരെ നടപടിയൊന്നുമെടുക്കാതെ പോലീസ് 2022 ഏപ്രിലിൽ കേസ് അവസാനിപ്പിച്ചു. തുടർന്ന് പരാതിക്കാരിയുടെ അഭ്യർത്ഥനയേത്തുടർന്ന് അധികൃതർ കേസ് പുനരന്വേഷിക്കുകയായിരുന്നു. ഈ അന്വേഷണത്തിലാണ് സൂവിനെതിരെ തെളിവ് ലഭിച്ചത്.
വിചാരണ വേളയിൽ, പരാതിക്കാരിയുടെ സാക്ഷ്യത്തിൻ്റെ സ്ഥിരതയും വിശ്വാസ്യതയും ജഡ്ജി ജിയോങ് യോൻ-ജു ഊന്നിപ്പറഞ്ഞു. യുവതിയുടെ വിശദീകരണം യഥാർത്ഥവും യഥാർത്ഥ അനുഭവങ്ങളുടെ പ്രതിഫലനവുമാണെന്ന് അദ്ദേഹം പ്രസ്താവിക്കുകയുംചെയ്തു.
കുറ്റാരോപിതനായതിനുപിന്നാലെ സൂ അഭിനയിച്ച സർക്കാർ പരസ്യചിത്രം സംപ്രേഷണം ചെയ്യുന്നത് നിർത്തലാക്കാൻ സാംസ്കാരിക മന്ത്രാലയം തീരുമാനിച്ചിരുന്നു. 50 വർഷമായി അഭിനയരംഗത്തുണ്ടെങ്കിലും ഓ യൂങ് സൂ ലോകപ്രശസ്തി നേടിയത് സ്ക്വിഡ് ഗെയിം പരമ്പരയിലൂടെയാണ്. സീരീസിലെ ഏറ്റവും പ്രായമേറിയ മത്സരാർത്ഥിയുടെ വേഷമായിരുന്നു സൂവിന്റേത്. വൻ സാമ്പത്തിക ബാധ്യതയുള്ള ഒരുകൂട്ടമാളുകൾ വൻതുക സമ്മാനമായി ലഭിക്കുന്ന അപകടകരമായ ഗെയിമിൽ പങ്കെടുക്കുന്നതാണ് പരമ്പരയുടെ ഇതിവൃത്തം.
Content Highlights: 'Squid Game' actor Oh Yeong-su found guilty of sexual misconduct
Published: 15 Mar 2024, 03:46 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented