ഭൂതകാലത്തെ, ചിത്രങ്ങളിലൂടെയും ആർക്കൈവുകളിലൂടെയും എങ്ങനെ മനുഷ്യർ ഓർമ്മിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു എന്ന് പരിശോധിക്കുന്ന വേറിട്ട ഡോക്യുമെന്ററി ശൈലിയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്.

ഫ്രഞ്ച് നവതരംഗ സിനിമയുടെ വക്താവായ വിഖ്യാത സംവിധായകൻ അലെൻ റെനെയുടെ അഞ്ചു ചിത്രങ്ങൾ 18ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേളയിൽ (IDSFFK) പ്രദർശിപ്പിക്കും. പാരീസിലെ പ്രശസ്തമായ ബിബ്ലിയോത്തെക് നാഷണൽ ലൈബ്രറിയുടെയും അവിടുത്തെ വിലമതിക്കാനാവാത്ത അപൂർവ്വ ശേഖരങ്ങളെയും പരിചയപ്പെടുത്തുന്ന ചിത്രം ‘ആൾ ദി വേൾഡ്സ് മെമ്മറി’മനുഷ്യർ ഓർമ്മകളെയും ചരിത്രത്തെയും കാത്തുസൂക്ഷിക്കുന്നത് എങ്ങനെയെന്നു പറഞ്ഞു വെക്കുന്നു.
പിക്കാസോയുടെ ഗർണിക്ക എന്ന ചിത്രവും, അക്കാലത്തെ പത്രവാർത്ത തലക്കെട്ടുകളും ഉപയോഗിച്ച് സ്പാനിഷ് ആഭ്യന്തര യുദ്ധത്തിന്റെ ക്രൂരതകളെയും ഫാസിസത്തിന്റെ കടന്നുവരവിനെയും തുറന്നു കാട്ടുന്ന ചിത്രമായ ‘ഗർണിക്ക’, പ്രശസ്ത ചിത്രകാരൻ പോൾ ഗോഗിന്റെ ജീവിതത്തെ അദ്ദേഹത്തിന്റെ തന്നെ വരകളിലൂടെയും വാക്കുകളിലൂടെയും വരച്ചു കാട്ടുന്ന ചിത്രം ‘പോൾ ഗോഗിൻ’, പെട്രോളിയത്തിൽ നിന്നും ഉരുവംകൊണ്ട് എണ്ണമറ്റ പ്ലാസ്റ്റിക് വസ്തുക്കളായി രൂപാന്തരപ്പെടുന്ന പോളിസ്റ്റൈറിന്റെ യാത്രയെ പിന്തുടരുന്ന ചിത്രം ‘സോങ് ഓഫ് ദി സ്റ്റൈറിൻ’, വിൻസെന്റ് വാൻ ഗോഗിന്റെ ജീവചരിത്രം വിവരിക്കുന്ന ‘വാൻ ഗോഗ്’ എന്നീ ചിത്രങ്ങളും ഈ വിഭാഗത്തിൽ പ്രദർശിപ്പിക്കും.
ആറ് പതിറ്റാണ്ടിന്റെ ചലചിത്ര അനുഭവമുള്ള അലെൻ റെനെ, ഡോക്യുമെന്ററി സംവിധാനത്തിലൂടെയാണ് ചലച്ചിത്ര രംഗത്തെത്തിയത്. 'ഹിരോഷിമ മോൻ അമോർ' എന്ന ചിത്രത്തിലൂടെ ഫീച്ചർ ഫിലിം രംഗത്തേക്ക് കടന്നുവന്ന അദ്ദേഹം വേറിട്ട ചലച്ചിത്രഭാഷ രൂപപ്പെടുത്തി. ഭൂതകാലത്തെ, ചിത്രങ്ങളിലൂടെയും ആർക്കൈവുകളിലൂടെയും എങ്ങനെ മനുഷ്യർ ഓർമ്മിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു എന്ന് പരിശോധിക്കുന്ന വേറിട്ട ഡോക്യുമെന്ററി ശൈലിയാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ഗോൾഡൻ ലയൺ, ഗ്രാൻഡ് പ്രിക്സ്, സിൽവർ ബെയർ തുടങ്ങി നിരവധി പുരസ്കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്.
മേളയിൽ പങ്കെടുക്കുന്നതിന് https://registration.iffk.in എന്ന വെബ്‌സൈറ്റ് മുഖേന ഡെലിഗേറ്റായി രജിസ്റ്റർ ചെയ്യാം. പൊതുവിഭാഗത്തിന് ജി.എസ്.ടി. ഉൾപ്പെടെ 590 രൂപയും വിദ്യാർഥികൾക്ക് 354 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. കൈരളി തിയേറ്ററിൽ സജ്ജീകരിച്ചിരിക്കുന്ന ഡെലിഗേറ്റ് സെൽ മുഖേന ഓഫ്‌ലൈനായും രജിസ്‌ട്രേഷൻ നടത്താം.
Content Highlights: The 18th International Documentary and Short Film Festival of Kerala (IDSFFK) will feature a dedicated retrospective segment showcasing five acclaimed documentary works of legendary French New Wave filmmaker Alain Resnais.
Published: 22 Sept 2026, 05:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented