
പ്രഭാസിനെ നായകനാക്കി സന്ദീപ് റെഡ്ഡി വാങ്ക സംവിധാനംചെയ്യുന്ന പാൻ- ഇന്ത്യൻ ചിത്രം 'സ്പിരറ്റ്' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പുതുവർഷത്തോട് അനുബന്ധിച്ചാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. പ്രഭാസിനേയും തൃപ്തി ദിമ്രിയേയും പോസ്റ്ററിൽ കാണാം.
ദേഹത്താകെ പരിക്കുകളും മുറിവിൽവെച്ചുകെട്ടലുകളുമായി സ്റ്റൈലിഷ് ലുക്കിലാണ് പ്രഭാസ്. പ്രഭാസിന്റെ ഒരു കൈയിൽ മദ്യക്കുപ്പിയുമുണ്ട്. പ്രഭാസിന് സിഗരറ്റ് കത്തിച്ചുകൊടുക്കുന്നതായാണ് തൃപ്തി പോസ്റ്ററിലുള്ളത്. നീട്ടിവളർത്തിയ മുടിയും താടിയുമുള്ള ലുക്കിലാണ് പ്രഭാസ്.
‘അർജുൻ റെഡ്ഡി’, ‘അനിമൽ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ സംവിധായകനാണ് സന്ദീപ് റെഡ്ഡി വാങ്ക. പ്രഭാസിനും തൃപ്തിക്കും പുറമേ വിവേക് ഒബ്‌റോയ്, കാഞ്ചന, പ്രകാശ് രാജ് എന്നിവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തും. പോലീസ് വേഷത്തിലാണ് പ്രഭാസ് ചിത്രത്തിലെത്തുന്നതെന്നാണ് സൂചന.
സന്ദീപ് തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നതും എഡിറ്റിങ് നിർവഹിക്കുന്നതും. ഭൂഷൺ കുമാർ, പ്രണവ് റെഡ്ഡി വാങ്ക, ക്രിഷൻ കുമാർ, പ്രഭാകർ റെഡ്ഡി വാങ്ക എന്നിവരാണ് നിർമാതാക്കൾ. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം, മാൻഡറിൻ, ജാപ്പനീസ്, കൊറിയൻ ഭാഷകളിലായി ചിത്രം പുറത്തിറങ്ങും.
Content Highlights: Spirit first look: Prabhas shows up in bruised avatar as Triptii Dimri lights his cigarette
Published: 01 Jan 2026, 11:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented