ജോലി സമയത്തെച്ചൊല്ലി ദീപിക പദുക്കോൺ ചിത്രത്തിൽനിന്ന് പിന്മാറിയത് സിനിമാ മേഖലയിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതിന്റെ അലയൊലികൾ തീരുംമുമ്പേയാണ് പ്രകാശ് രാജും പിന്മാറിയെന്ന വാർത്ത പുറത്തുവന്നത്.

സന്ദീപ് റെഡ്ഡി വാങ്കയുടെ പ്രഭാസ് ചിത്രം 'സ്പിരിറ്റി'ൽനിന്ന് പിന്മാറിയെന്ന റിപ്പോർട്ടുകളോട് പ്രതികരിച്ച് നടൻ പ്രകാശ് രാജ്. താനുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹം അസംബന്ധമാണെന്ന് പ്രകാശ് രാജ് ഹിന്ദുസ്ഥാൻ ടൈംസിനോട് പ്രതികരിച്ചു. സംവിധായകനുമായി ഒരു സീനിനെച്ചൊല്ലി രൂക്ഷമായ വാക്കുതർക്കമുണ്ടായെന്നും ഒടുവിൽ നടൻ ചിത്രം ഉപേക്ഷിക്കുകയായിരുന്നുവെന്നുമായിരുന്നു വ്യാപകപ്രചാരണം.
'ഇതൊക്കെ അസംബന്ധമായ ഊഹാപോഹങ്ങളാണ്. എനിക്കിതിനെക്കുറിച്ച് അറിയില്ല', എന്നായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം. താൻ ചിത്രത്തിന്റെ ഭാഗമായി തുടരുമെന്ന സൂചനയും അദ്ദേഹം നൽകി.
ജോലി സമയത്തെച്ചൊല്ലി ദീപിക പദുക്കോൺ ചിത്രത്തിൽനിന്ന് പിന്മാറിയത് സിനിമാ മേഖലയിൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതിന്റെ അലയൊലികൾ തീരുംമുമ്പേയാണ് പ്രകാശ് രാജും പിന്മാറിയെന്ന വാർത്ത പുറത്തുവന്നത്. ചിത്രത്തിലെ ഒരു സീനിനേയും തിരക്കഥയേയും ചൊല്ലി സംവിധായകനും നടനും തമ്മിൽ രൂക്ഷമായി വാക്കുതർക്കമുണ്ടായി. പിന്നാലെ, നടൻ സ്വയം ചിത്രം ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് ഒരു റിപ്പോർട്ട്. അതേസമയം, ചില സമയങ്ങളിലെ പെരുമാറ്റത്തിൽ അതൃപ്തരായ അണിയറപ്രവർത്തകർ നടനെ ഒഴിവാക്കുകയായിരുന്നുവെന്നും അഭ്യൂഹമുണ്ടായിരുന്നു.
ദീപികയ്ക്ക് പകരം ത്രിപ്തി ദിമ്രിയാണ് 'സ്പിരിറ്റി'ൽ പ്രഭാസിന്റെ നായികയായെത്തിയത്. ജനുവരി ഒന്നിന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരുന്നു.അടുത്തവർഷം മാർച്ച് അഞ്ചിന് റിലീസ് ലക്ഷ്യമിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. വിവേക് ഒബ്റോയ് അടക്കം വലിയ താരനിര ചിത്രത്തിലുണ്ട്. പോലീസ് വേഷത്തിലാണ് പ്രഭാസ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Content Highlights: Prakash Raj breaks silence on rumors that he has quit Prabhas-Sandeep Reddy Vanga's Spirit
Published: 09 Feb 2026, 02:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented