സൂര്യയുടെ ലുക്കിനെക്കുറിച്ച് തന്റെ ഭാര്യ ജാമിയയ്ക്കും ഇതേ അഭിപ്രായമാണുള്ളതെന്ന് സൗബിൻ പറഞ്ഞു.

നടൻ സൗബിൻ ഷാഹിറും തമിഴ് സൂപ്പർതാരം സൂര്യയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചർച്ച. തന്റെ ഭാര്യ ജാമിയ സഹീറിനൊപ്പം സൂര്യയെ കണ്ടുമുട്ടിയ നിമിഷത്തിന്റെ ചിത്രം സൗബിൻ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു. സൂര്യയെ നേരിൽ കണ്ടപ്പോൾ ഒരു വലിയ ആരാധകന്റെ ആവേശത്തോടെ സൗബിൻ നടത്തിയ രസകരമായ പ്രതികരണം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
2008-ൽ ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത വാരണം ആയിരം എന്ന സിനിമയിലെ പ്രശസ്തമായ ഒരു സംഭാഷണമാണ് സൂര്യയെ പുകഴ്ത്താൻ സൗബിൻ ഉപയോഗിച്ചത്. ചിത്രത്തിൽ സൂര്യയുടെ കഥാപാത്രമായ കൃഷ്ണൻ, മാലിനിയോട് (സിമ്രാൻ) പറയുന്ന "ഹായ് മലിനി, ഞാൻ കൃഷ്ണൻ..." എന്നുതുടങ്ങുന്ന സംഭാഷണത്തിന്റെ സ്വന്തം പതിപ്പാണ് സൗബിൻ അവതരിപ്പിച്ചത്. "ഹായ് സൂര്യ സാർ... ഞാൻ സൗബിൻ. നാൻ ഇദ സൊല്ലിയേ ആകണും. നീങ്ക അവ്വളോ അഴക്". സൗബിൻ പറഞ്ഞു.
സൂര്യയുടെ ലുക്കിനെക്കുറിച്ച് തന്റെ ഭാര്യ ജാമിയയ്ക്കും ഇതേ അഭിപ്രായമാണുള്ളതെന്ന് സൗബിൻ പറഞ്ഞു. തങ്ങൾ രണ്ടുപേർക്കും ഇത് വളരെ മനോഹരമായ ഒരു നിമിഷമായിരുന്നുവെന്ന് സൗബിൻ വ്യക്തമാക്കി. സൂര്യയെ നേരിൽ കണ്ടപ്പോൾ "ഇത്രയും സുന്ദരനായ ഒരാളെ ഇതിനുമുമ്പ് ആരും ഇവിടെ കണ്ടിട്ടുണ്ടാവില്ല" എന്ന് ജാമിയ പറഞ്ഞതായും സൗബിൻ തന്റെ പോസ്റ്റിൽ സൂചിപ്പിച്ചു. സൂര്യയോടുള്ള തങ്ങളുടെ വലിയ സ്നേഹം പങ്കുവെച്ചുകൊണ്ടാണ് സൗബിൻ കുറിപ്പ് അവസാനിപ്പിച്ചത്.
കങ്കുവ, റെട്രോ എന്നീ ചിത്രങ്ങളാണ് സൂര്യയുടേതായി ഒടുവിൽ പുറത്തുവന്നത്. ആർ.ജെ. ബാലാജി സംവിധാനം ചെയ്യുന്ന കറുപ്പ് ആണ് സൂര്യ നായകനായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. ഈ മാസം 14-ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിൽ തൃഷയാണ് നായിക. ആവേശത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രം, വെങ്കി അട്ലൂറി സംവിധാനം ചെയ്യുന്ന വിശ്വനാഥ് & സൺസ് എന്നീ സിനിമകളും സൂര്യയുടേതായി വരാനിരിക്കുന്നു.
Content Highlights: Soubin Shahir and wife Jamia Zaheer meet actor Suriya., Soubin recreates the famous Krishnan dialogue from Vaaranam Aayiram., Viral Instagram post highlights the mutual admiration between the actors., Updates on Suriya's 2026 film slate including Karuppu and Vishwanath & Sons.
Published: 10 May 2026, 11:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented