
തന്റെ സാമ്പത്തികകാര്യങ്ങളെല്ലാം നോക്കിനടത്തുന്നത് ഭാര്യ ആരതിയാണെന്ന് നടൻ ശിവകാർത്തികേയൻ. രാധിക ശരത്കുമാറിനെ നായികയാക്കി നിർമിച്ച തായ് കിഴവി എന്ന ചിത്രത്തിന്റെ സക്‌സസ് മീറ്റിലാണ് ശിവകാർത്തികേയൻ മനസുതുറന്നത്. നവാഗതനായ ശിവകുമാർ മുരുകേശൻ നിർമിച്ച ചിത്രം പത്തുദിവസംകൊണ്ട് 50 കോടിയിലേറെ കളക്ഷൻ നേടി വിജയകരമായി പ്രദർശനം തുടരുകയാണ്.
'എന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളെക്കുറിച്ച് എനിക്ക് വലിയ ധാരണയില്ല. ഭാര്യ ആരതിയാണ് എന്റെ സാമ്പത്തിക കാര്യങ്ങളെല്ലാം ശ്രദ്ധയോടെ നോക്കി നടത്തുന്നത്. എന്തെങ്കിലും ചെലവ് വരുമ്പോൾ ഞാൻ അവളോട് കാശിന് ചോദിക്കും. അവളുടെ സാമ്പത്തിക മേൽനോട്ടമാണ് എന്നെ നിർമാതാവാകാൻ പ്രാപ്തനാക്കിയത്. അവൾ ഇല്ലായിരുന്നെങ്കിൽ ഇതൊന്നും സാധ്യമാകുമായിരുന്നില്ല', എന്നായിരുന്നു ശിവകാർത്തികേയന്റെ വാക്കുകൾ.
മുമ്പും ആരതി തന്റെ ജീവിതത്തിൽ കൊണ്ടുവന്ന സാമ്പത്തിക അച്ചടക്കത്തെക്കുറിച്ച് ശിവകാർത്തികേയൻ സംസാരിച്ചിരുന്നു. സിനിമയിൽ വരുന്നതിന് മുമ്പ്, നല്ലൊരു ശമ്പളം പോലും ഇല്ലാതിരുന്ന സമയത്താണ് ആരതി തന്നെ വിവാഹംചെയ്യാൻ തയ്യാറായതെന്ന് ശിവകാർത്തികേയൻ പറഞ്ഞിരുന്നു. അതിന് താൻ ആരതിയോട് കടപ്പെട്ടിരിക്കുന്നുവെന്നും നടൻ കൂട്ടിച്ചേർത്തു.
2010-ലാണ് ശിവകാർത്തികേയനും ആരതിയും വിവാഹിതരാവുന്നത്. അന്ന് ശിവകാർത്തികേയൻ സിനിമയിൽ സജീവമായിരുന്നില്ല. ചെന്നൈയിൽവെച്ച് വിവാഹിതരായ ഇരുവരും 15 വർഷമായി ഒന്നിച്ചാണ് താമസിക്കുന്നത്. മൂന്ന് മക്കളുണ്ട്.
Content Highlights: Sivakarthikeyan credits his wife Aarthi for managing his finances. The actor admits he does not track his own bank balance. Aarthi's financial discipline was crucial for his transition into film production. The couple has been married for 15 years and has three children
Published: 13 Mar 2026, 11:01 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented