ചെന്നൈ: ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിൽക്കഴിയുന്ന പ്രമുഖ ഗായിക പി. സുശീലയുടെ ആരോഗ്യനില തൃപ്തികരം.

To advertise here,

ചൊവ്വാഴ്ച ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷയെന്ന് ഡോക്ടർമാർ അറിയിച്ചു. വൃക്കസംബന്ധമായ അസുഖങ്ങളുള്ളതിനാൽ ഡോക്ടർമാരുടെ സൂക്ഷ്മനിരീക്ഷണത്തിലാണവർ.

സുശീലയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതായി കുടുംബാംഗങ്ങളും വ്യക്തമാക്കി. കടുത്ത വയറുവേദനയെത്തുടർന്ന് ശനിയാഴ്ച രാത്രിയാണ് 88-കാരിയായ സുശീലയെ ആൽവാർപേട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, സിംഹള ഭാഷകളിലായി ആയിരത്തിലേറെ പാട്ടുകൾ പാടിയിട്ടുള്ള സുശീല അഞ്ചുതവണ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്.