മുംബൈ: സ്ത്രീ-2 ഈ വര്‍ഷത്തെ ഏറ്റവും വലിയ ബ്ലോക്ബസ്റ്ററായി മാറിയതിനുപിന്നാലെ ശ്രദ്ധാ കപൂര്‍ വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. മുംബൈയിലെ ജുഹുവിൽ വാടകയ്ക്ക് എടുത്ത പുത്തൻ അപ്പാർട്ട്മെന്റാണ് പുതിയ ചർച്ചാവിഷയം. ഒരു വർഷത്തേക്കാണ് താരം ഈ അപാർട്മെന്റ് വാടകയ്ക്ക് എടുത്തിരിക്കുന്നത്. ആറ് ലക്ഷം രൂപയാണ് മാസവാടക.

To advertise here,

3928.86 ചതുരശ്ര അടി വിസ്തീർണമുള്ള അപാർട്മെന്റാണ് ശ്രദ്ധ വാടകയ്ക്ക് എടുത്തിരിക്കുന്നത് എന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. നാല് കാർ പാർക്കിങോട് കൂടിയുള്ള അപ്പാർട്ട്‌മെൻ്റാണിത്. ഒക്ടോബർ 16-നായിരുന്നു രജിസ്ട്രേഷൻ. 72 ലക്ഷം രൂപ അഡ്വാൻസും നൽകി. 6,000 രൂപ സ്റ്റാമ്പ് ഡ്യൂട്ടിയും 1000 രൂപ രജിസ്ട്രേഷൻ ഫീസും അടച്ചാണ് താരം ഇടപാട് പൂർത്തിയാക്കിയത്. 

ശ്ര​ദ്ധാ കപൂറും രാജ് കുമാർ റാവുവും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച 'സ്ത്രീ 2' ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു. 800 കോടി ക്ലബിലും ചിത്രം ഇടംപിടിച്ചു. അമർ കൗശിക് സംവിധാനം ചെയ്ത സ്ത്രീ 2, 2018ൽ എത്തിയ ഹൊറർ ചിത്രം സ്ത്രീയുടെ തുടർച്ചയായിരുന്നു. മഡോക്ക് ഫിലിംസിന്റെ ഹൊറർ യൂണിവേഴ്‌സിലെ നാലാമത്തെ ചിത്രമാണ് സ്ത്രീ 2.