നൃത്തംരംഗചിത്രീകരണത്തിനിടെ നടി ശ്രദ്ധ കപൂറിന് പരിക്ക്. ലക്ഷ്മൺ ഉത്തേക്കര്‍ സംവിധാനംചെയ്യുന്ന 'ഈത്ത' എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. നടിയുടെ കാല്‍വിരലിന് പൊട്ടലേറ്റതിനെത്തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവെച്ചു.
മഹാരാഷ്ട്രയിലെ പരമ്പരാഗത നാടോടി നൃത്ത- സംഗീത രൂപമായ ലാവണി അവതരിപ്പിക്കുന്നതിനിടെയാണ് ശ്രദ്ധയ്ക്ക് അപകടം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. വേഗത്തിലുള്ള താളവും നൃത്തച്ചുവടുകളുമാണ് ലാവണിയുടെ പ്രത്യേകത. ധോല്‍ക്കിയുടെ താളത്തിനൊത്ത് അതിവേഗത്തില്‍ തുടര്‍ച്ചയായി നൃത്തംവെക്കേണ്ടുന്ന ഭാഗമായിരുന്നു ചിത്രീകരിച്ചിരുന്നത്. നൗവാരി സാരിയും ഭാരമേറിയ ആഭരണങ്ങളും കമര്‍പട്ടയും ധരിച്ച താരം ബാലന്‍സ് തെറ്റി വീഴുകയായിരുന്നു.
ചിത്രീകരണം നിര്‍ത്തിവെക്കാമെന്ന് സംവിധായകന് നിര്‍ദേശിച്ചിരുന്നെങ്കിലും ആദ്യം നടി വിയോജിച്ചു. ഷെഡ്യൂളില്‍ മാറ്റംവരുത്തി ക്ലോസപ്പ് രംഗങ്ങള്‍ ചിത്രീകരിക്കാമെന്ന നിര്‍ദേശം നടി മുന്നോട്ടുവെച്ചു. തുടര്‍ന്ന് മുംബൈയിലെ മാഡ് ഐലന്‍ഡിലെ സെറ്റില്‍ ചിത്രീകരണം തുടര്‍ന്നു. ഇവിടെ ഏതാനും രംഗങ്ങള്‍ ഷൂട്ട് ചെയ്തെങ്കിലും അടുത്ത ദിവസങ്ങളില്‍ നടിക്ക് കടുത്ത വേദന അനുഭവപ്പെട്ടതിനാല്‍ ഷൂട്ടിങ് പൂര്‍ണ്ണമായും നിര്‍ത്തിവെക്കുകയായിരുന്നു. നടിയുടെ പരിക്ക് പൂര്‍ണ്ണമായും ഭേദമായാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ചിത്രീകരണം പുനരാരംഭിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
Content Highlights: Shraddha Kapoor gets injured while shooting dance number
Published: 22 Nov 2025, 02:03 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented