ബെംഗളൂരു: മനുഷ്യപക്ഷത്തുനിന്നുകൊണ്ട് മലയാളസിനിമയ്ക്ക് അനുപമമായ ദൃശ്യാനുഭവങ്ങൾ സമ്മാനിച്ച ചലച്ചിത്രകാരനാണ് ഷാജി എൻ. കരുൺ എന്ന് നിരൂപകനും എഴുത്തുകാരനുമായ മധു ഇറവങ്കര പറഞ്ഞു. പുരോഗമന കലാസാഹിത്യസംഘം ബെംഗളൂരു ഘടകം ഷാജി എൻ. കരുൺ അനുസ്മരണത്തിന്റെ ഭാഗമായി ‘നവസിനിമയുടെ വർത്തമാനം’ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യന്റെ വ്യഥകളും സഹനങ്ങളും ദുരവസ്ഥകളും ദൃശ്യവത്‌കരിച്ചുകൊണ്ട് കാലത്തെ അതിജീവിക്കുന്ന സിനിമകളെടുത്ത ഷാജി എൻ. കരുൺ ശക്തമായ രാഷ്ട്രീയ ഇടപെടലുകളാണ് അവയിലൂടെ നടത്തിയത്. അദ്ദേഹം നമ്മുടെതന്നെ ജീവിതങ്ങളെയാണ് ഫ്രെയിമിലേക്ക് പകർത്തിയത്. ചലച്ചിത്രത്തെ സമഗ്രതയിൽ നമ്മെ അനുഭവിപ്പിക്കുകയും കലാനുഭൂതിയുടെ ഗോപുരങ്ങളിലേറ്റുകയുമായിരുന്നു ഈ ചലച്ചിത്രകാരനെന്നും മധു ഇറവങ്കര പറഞ്ഞു.
പ്രസിഡന്റ് വല്ലപ്പുഴ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. സുധാകരൻ രാമന്തളി, ഡെന്നിസ്‌പോൾ, ആർ.വി. ആചാരി, കെ.ആർ. കിഷോർ, സുദേവൻ പുത്തൻചിറ, ബി.എസ്. ഉണ്ണികൃഷ്ണൻ, പൊന്നമ്മാ ദാസ്, മണി ചാവക്കാട്, സെക്രട്ടറി സി. കുഞ്ഞപ്പൻ, ജോയിന്റ് സെക്രട്ടറി സതീഷ് തോട്ടശ്ശേരി, പി.പി. പ്രദീപ് എന്നിവർ സംസാരിച്ചു. ഷാജി എൻ. കരുൺ സംവിധാനം ചെയ്ത ‘യാത്രയ്ക്കിടയിൽ’ എന്ന ടെലിഫിലിമിന്റെ പ്രദർശനവും നടന്നു.
Content Highlights: Shaji N. Karun's unique contribution to Malayalam cinema through human-centric storytelling. Analysis of his political interventions and visual language by Madhu Iravankara. Commemoration event highlights including the screening of 'Yathraykidayil'. Discussion on the relevance of contemporary cinema and social struggles
Published: 20 May 2026, 08:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented