നടന്‍ സിദ്ധിഖിന്റെ മകനും നടനുമായ ഷഹീന്‍ സിദ്ധിഖ് വിവാഹിതനായി. ഡോക്ടര്‍ അമൃത ദാസാണ് ഷഹീന്റെ വധു. മോഹന്‍ലാല്‍, മമ്മൂട്ടിയടക്കമുള്ള താരങ്ങള്‍ കൊച്ചിയില്‍ നടന്ന വിവാഹസത്കാരത്തില്‍ പങ്കെടുത്തു. 

To advertise here,

കഴിഞ്ഞ ഫെബ്രുവരി 22നായിരുന്നു വിവാഹനിശ്ചയ ചടങ്ങ് നടന്നത്.

വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ ഷഹീന്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.

സലീം അഹമ്മദ് സംവിധാനം ചെയ്ത പത്തേമ്മാരിയിലൂടെയാണ് ഷഹീന്‍ അഭിനയരംഗത്തെത്തുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയുടെ മകന്റെ വേഷത്തിലാണ് ഷഹീന്‍ എത്തിയത്. അച്ഛാദിന്‍, കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടന്‍ വ്‌ളോഗ്, ദിവാന്‍ജിമൂല ഗ്രാന്‍ഡ് പ്രിക്സ്, വിജയ് സൂപ്പറും പൗര്‍ണമിയും, മിസ്റ്റര്‍ ആന്‍ഡ് മിസിസ് തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തു