ചെന്നൈ: ലൈംഗികാതിക്രമം സംബന്ധിച്ച പരാതിയിൽ കുറ്റക്കാരെന്നു കണ്ടെത്തിയവരെ സിനിമയിൽനിന്ന് അഞ്ചുവർഷത്തേക്ക് വിലക്കാൻ തമിഴ് താരസംഘടനയായ നടികർ സംഘം തീരുമാനിച്ചു. ലൈംഗികാതിക്രമ പരാതികൾ പരിഗണിക്കാൻ നിയമിച്ച സമിതിയുടേതാണ് തീരുമാനം.

To advertise here,

സമിതി നടത്തുന്ന അന്വേഷണത്തിൽ കുറ്റം തെളിഞ്ഞാൽ അഞ്ചുവർഷത്തേക്ക് വിലക്കാൻ നിർമാതാക്കളുടെ സംഘടനയ്ക്ക് ശുപാർശ ചെയ്യാനാണ് സംഘം പ്രസിഡന്റ് നാസറിന്റെ നേതൃത്വത്തിൽ ബുധനാഴ്ച ചെന്നൈയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചത്.

പരാതി നൽകുന്നവർക്ക് നിയമസഹായങ്ങളും നൽകും. ഫോണിലൂടെയും ഇ-മെയിലിലൂടെയും പരാതി നൽകാം. പരാതി നൽകിയവർ ഈ വിഷയം മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കരുത്.