ഗുരുവായൂരമ്പലനടയിലിന് ശേഷം വീണ്ടും പൃഥ്വിരാജ് - വിപിന്‍ ദാസ് കോംബോ..! ഇത്തവണ കൂടെ മാജിക് ഫ്രെയിംസും ലിസ്റ്റിന്‍ സ്റ്റീഫനും. പിറന്നാള്‍ ദിനത്തില്‍ ആരാധകരെ ആവേശത്തിലാഴ്ത്തി ഏറ്റവും പുതിയ പൃഥ്വിരാജ് ചിത്രം 'സന്തോഷ് ട്രോഫി' പ്രഖ്യാപിച്ചു. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 2025-ല്‍ റിലീസ് ചെയ്യും. 

To advertise here,

ഒരു ഇടവേളയ്ക്ക് ശേഷം ഹിറ്റ് കോംബോ ആയ മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 2022-ല്‍ പുറത്തിറങ്ങിയ 'ഗോള്‍ഡ്' ആണ് ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ അവസാന മലയാള ചിത്രം. നേരത്തെ ഡ്രൈവിങ് ലൈസന്‍സ്, ജനഗണമന, കടുവ എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളും ഈ കൂട്ടുകെട്ടിന്റേതായി പുറത്തിറങ്ങി വമ്പന്‍ വാണിജ്യവിജയം നേടിയിരുന്നു.

ഗുരുവായൂരമ്പലനടയിലിന് ശേഷം പൃഥ്വിരാജുമായി വീണ്ടുമൊരു ചിത്രം ചെയ്യുമെന്ന് വിപിന്‍ ദാസ് പറഞ്ഞിരുന്നു. പൃഥ്വിയുടെ പിറന്നാള്‍ ദിനത്തില്‍ പുതിയ സര്‍പ്രൈസ് പുറത്തുവിടുമെന്ന് ലിസ്റ്റിന്‍ സ്റ്റീഫനും നേരത്തെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ചിത്രം അടുത്തവര്‍ഷം തിയേറ്ററുകളിലെത്തും. ലൈന്‍ പ്രൊഡ്യൂസര്‍ - സന്തോഷ് കൃഷ്ണന്‍, പി.ആര്‍.ഒ. - വിപിന്‍ കുമാര്‍, ഡിജിറ്റല്‍ പി.ആര്‍ ആഷിഫ് അലി & പൊഫാക്റ്റിയോ, അഡ്വര്‍ടൈസിങ് - ബ്രിങ്‌ഫോര്‍ത്ത് മീഡിയ.