സിനിമയിലെ രാഷ്ട്രീയ ഉള്ളടക്കമാണോ ഈ തടസ്സത്തിന് പിന്നിലെ യഥാർത്ഥ കാരണമെന്ന കാര്യത്തിൽ ബോർഡ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

സഞ്ജയ് ദത്ത് കേന്ദ്രകഥാപാത്രമായി എത്തുന്ന ആഖ്‌രി സവാൽ എന്ന ചിത്രത്തിന്റെ അണിയറപ്രവർത്തകർ ആശങ്കയിൽ. മേയ് എട്ടിന് റിലീസ് ചെയ്യാനിരിക്കുന്ന സിനിമയുടെ ട്രെയിലറിന് സെൻസർ ബോർഡ് അനുമതി നൽകാത്തതാണ് ഇതിന് കാരണം. ആർഎസ്എസിന്റെ ചരിത്രം പറയുന്ന ചിത്രമാണ് ആഖ്‌രി സവാൽ എന്നതാണ് ശ്രദ്ധേയം. പുറത്തിറങ്ങാൻ ഒരാഴ്ച മാത്രം ബാക്കിനിൽക്കെ ട്രെയിലർ സെൻസർ കുരുക്കിൽപ്പെട്ടത് ചിത്രത്തിന്റെ റിലീസിനെ ബാധിക്കുമോ എന്ന ചോദ്യം ഉയർന്നിട്ടുണ്ട്.
ട്രെയിലർ സർട്ടിഫിക്കേഷനായി സമർപ്പിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും സെൻസർ ബോർഡിൽ നിന്ന് വ്യക്തമായ മറുപടി ലഭിക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു. സാധാരണഗതിയിൽ മൂന്ന് പ്രവൃത്തിദിവസത്തിനുള്ളിൽ ലഭിക്കേണ്ട അനുമതി, നാല് ദിവസം പിന്നിട്ടിട്ടും ലഭിച്ചിട്ടില്ലെന്ന് സിനിമാ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. വിവാദങ്ങൾ ഒഴിവാക്കാനായി രണ്ട് തവണ മാറ്റങ്ങൾ വരുത്തി ട്രെയിലർ സമർപ്പിച്ചെങ്കിലും ബോർഡിന്റെ ഭാഗത്തുനിന്നും അനുകൂലമായ പ്രതികരണമുണ്ടായിട്ടില്ല.
ഏപ്രിൽ 20-നാണ് ചിത്രം ആദ്യമായി ബോർഡിന് മുന്നിൽ സമർപ്പിച്ചത്. ഏപ്രിൽ 27-ന് സിനിമയുടെ സ്ക്രീനിംഗ് നടന്നെങ്കിലും, ട്രെയിലറിനോ സിനിമയ്ക്കോ ഇതുവരെ സർട്ടിഫിക്കേഷൻ ലഭിച്ചിട്ടില്ല.
സിനിമയുടെ ഫസ്റ്റ് ലുക്കും ഔദ്യോഗിക ടീസറും നേരത്തെ പുറത്തിറങ്ങിയിരുന്നെങ്കിലും, പ്രധാന ട്രെയിലർ വൈകുന്നത് നിർമാതാക്കളെ ആശങ്കയിലാക്കിയിട്ടുണ്ട്. സെൻസർ ബോർഡിന്റെ ഭാഗത്തുനിന്നുള്ള ഈ കാലതാമസം സിനിമയുടെ റിലീസ് മാറ്റിവെക്കുന്നതിലേക്ക് നയിക്കുമോ എന്നാണ് നിർമാതാക്കളുടെ ആശങ്കയ്ക്ക് കാരണം. സിനിമയിലെ രാഷ്ട്രീയ ഉള്ളടക്കമാണോ ഈ തടസ്സത്തിന് പിന്നിലെ യഥാർത്ഥ കാരണമെന്ന കാര്യത്തിൽ ബോർഡ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഒരു കോർട്ട് റൂം ഡ്രാമയാണ് ആഖ്‌രി സവാൽ. അഭിജിത് മോഹൻ വാരംഗ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ബാബറി മസ്ജിദ് ഉൾപ്പെടെയുള്ള രാഷ്ട്രീയമായി അതീവ പ്രാധാന്യമുള്ളതും സെൻസിറ്റീവുമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. നിഖിൽ നന്ദയും സഞ്ജയ് ദത്തും ചേർന്നാണ് ഈ സിനിമ നിർമിച്ചിരിക്കുന്നത്.
Content Highlights: Aakhri Sawal trailer release is stalled due to pending CBFC clearance., The film is scheduled for a theatrical release on May 8, 2026., Makers have revised and resubmitted the trailer twice without feedback., The film, directed by Abhijeet Mohan Warang, explores the history of the RSS., Production team faces uncertainty as the release date approaches.
Published: 02 May 2026, 10:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented