സാമന്ത ശകുന്തളയായെത്തുന്ന തെലുങ്ക് ചിത്രം ശാകുന്തളത്തിന്റെ പുതിയ പോസ്റ്ററെത്തി. സാമന്തയുടെ പിറന്നാളിനോടനുബന്ധിച്ചാണ് പോസ്റ്റർ പുറത്തുവിട്ടത്. ​ഗുണശേഖറാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

To advertise here,

സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ് ദുഷ്യന്തനാവുന്നത്. അദിതി ബാലൻ അനസൂയായും മോഹൻ ബാബു ദുർവാസാവ് മഹർഷിയായും എത്തുമെന്നാണ് റിപ്പോർട്ട്.

മണി ശർമയാണ് സം​ഗീത സംവിധാനം. ശേഖർ വി ജോസഫ് ഛായാ​ഗ്രഹണവും പ്രവീൺ പുഡി എഡിറ്റിങ്ങും നിർവഹിക്കുന്നു. ദിൽ രാജു അവതരിപ്പിക്കുന്ന ചിത്രം ​ഗുണാ ടീംവർക്സിന്റെ ബാനറിൽ നീലിമ ​ഗുണയാണ് നിർമിക്കുന്നത്. 

തെലുങ്കിന് പുറമേ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം മൊഴിമാറിയെത്തും.