
പുതിയ ചിത്രമായ ശാകുന്തളം തിയേറ്ററുകളിലേക്കെത്താന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് നടി സാമന്ത. ഇതിനിടെ ട്വിറ്ററില്‍ ഒരു ചോദ്യോത്തര സെഷനിലൂടെ ആരാധകരുമായി സംവദിച്ചിരിക്കുകയും ചെയ്തു അവര്‍. ശാകുന്തളത്തിന്റെ വിശേഷങ്ങളും ജീവിതത്തേക്കുറിച്ചുമെല്ലാം സാമന്ത ട്വീറ്റ് ചെയ്തു.
ശാകുന്തളത്തിനായി നീക്കിവെച്ച രണ്ടുവര്‍ഷത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിച്ചു എന്നായിരുന്നു ഒരു ചോദ്യം. ചിന്തിക്കാന്‍ പോലും കഴിയാത്തവിധത്തിലുള്ള കാര്യങ്ങള്‍ സംഭവിച്ചു. ജീവിതപാഠങ്ങള്‍. എന്തുവന്നാലും നേരിടാന്‍ തക്ക പ്രാപ്തിയായെന്ന് തോന്നുവെന്നുമാണ് സാമന്ത ഇതിനുള്ള ഉത്തരമായി പറഞ്ഞത്.
കഥാപാത്രങ്ങള്‍ വരുമ്പോള്‍ അതുചെയ്യാന്‍ എനിക്ക് ഭയമാകുന്നുവെങ്കില്‍ ഞാനത് ഉറപ്പായും ചെയ്തിരിക്കും. ശകുന്തള വളരെയേറെ പ്രചോദനം നല്‍കുന്ന കഥാപാത്രമാണ്. പ്രതിസന്ധി ഘട്ടങ്ങളിലും അവര്‍ പ്രസാദാത്മകമായും അന്തസോടെയും നിന്നു. ആ വഴിയേ പോകാന്‍ ഞാനും ആഗ്രഹിക്കുന്നു. ജീവിതത്തില്‍ വിജയങ്ങളേക്കാള്‍ പരാജയങ്ങളാണ് കൂടുതല്‍ പാഠങ്ങള്‍ പകര്‍ന്നുതരിക. പരാജയങ്ങള്‍ എപ്പോഴും നിങ്ങളെ കൂടുതല്‍ മികച്ചതാക്കും. സാമന്ത പറഞ്ഞു.
ദേവ് മോഹൻ ആണ് ദുഷ്യന്തനായി വേഷമിടുന്നത്. ഗുണശേഖർ ആണ് ശാകുന്തളം സംവിധാനം ചെയ്തിരിക്കുന്നത്. ശകുന്തളയുടെ വീക്ഷണകോണിൽ നിന്നുള്ളതായിരിക്കും ചിത്രം. അല്ലു അർഹ, സച്ചിൻ ഖേഡേക്കർ, കബീർ ബേദി, ഡോ. എം മോഹൻ ബാബു, പ്രകാശ് രാജ്, മധുബാല, ഗൗതമി, അദിതി ബാലൻ, അനന്യ നാഗല്ല, ജിഷു സെൻഗുപ്ത തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഗുണ ടീം വർക്സിന്റെ ബാനറിൽ നീലിമ ഗുണ നിർമ്മിച്ചിരിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവാണ്. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുഗു ഉൾപ്പടെ അഞ്ച് ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം ത്രീഡിയിൽ ആണ് റിലീസ് ചെയ്യുക.
Content Highlights: samantha about shaakuntalam movie, samantha's twitter interaction with followers
Published: 10 Apr 2023, 09:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented