കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം വീണ്ടും സിനിമയാകുന്നു. ​ഗുണശേഖര ഒരുക്കുന്ന തെലുങ്ക് ചിത്രത്തിൽ സാമന്തയാണ് ശകുന്തളയായി വേഷമിടുന്നത്.

To advertise here,

ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. ഒരു പാൻ ഇന്ത്യൻ സിനിമയായി ഒരുക്കുന്ന ചിത്രത്തിന് സം​ഗീതം നൽകുന്നത് മണി ശർമയാണ്.

ഈ വർഷം അവസാനത്തോടെയാകും ചിത്രീകരണം തുടങ്ങുക. ശകുന്തളയുടെ വീക്ഷണകോണിൽ നിന്ന് ദുഷ്യന്തന്റെയും ശകുന്തളയുടെയും പ്രണയകഥയാകും ചിത്രം പറയുകയെന്നാണ് സൂചന.

അനുഷ്ക ഷെട്ടിയെ നായികയാക്കി രുദ്രമാദേവി എന്ന ചിത്രം ഒരുക്കിയ സംവിധായകനാണ് ​ഗുണശേഖർ. റാണ ദ​​ഗുബാട്ടിയെ നായകനാക്കി ഹിരണ്യകശിപു എന്ന പ്രോജക്ട് കൂടി പ്രഖ്യാപിച്ചിട്ടുണ്ട് അദ്ദേഹം.

Content Highlights : Samantha Akkineni As Shakuntala In Shaakuntalam directed by Gunasekhar