നടനും സിനിമാ നിരൂപകനുമായ കമാല്‍ ആര്‍ ഖാനെതിരേ മാനനഷ്ടക്കേസ് നല്‍കി സല്‍മാന്‍ ഖാന്‍. ഈയിടെ റിലീസ് ചെയ്ത രാധെ എന്ന സല്‍മാന്‍ ഖാന്‍ ചിത്രത്തിന് കെ.ആര്‍.കെ മോശം റിവ്യുവാണ്‌ നല്‍കിയത്. നിരൂപണത്തിന് പുറമേ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ കടന്നു വന്നതിനാണ് സല്‍മാന്‍ പരാതി നല്‍കിയത്.

To advertise here,

സംഭവത്തില്‍ കെ.ആര്‍.കെ പ്രതികരണവുമായി രംഗത്തെത്തി. എന്നോട് നിര്‍മാതാക്കാളോ നടന്‍മാരോ ആവശ്യപ്പെട്ടാല്‍ ഞാന്‍ ഒരിക്കലും അവരുടെ സിനിമ നിരൂപണം ചെയ്യില്ല. എനിക്കെതിരേയുള്ള കേസ് സൂചിപ്പിക്കുന്നത് എന്റെ നിരൂപണത്തെ ആളുകള്‍ ഭയപ്പെടുന്നു എന്നതിന് തെളിവാണ്- കെ.ആര്‍.കെ പറയുന്നു.

വിവാദപരമായ പ്രസ്താവനകളിലൂടെ എല്ലായ്‌പ്പോഴും വാര്‍ത്തകളില്‍ ഇടം നേടുന്ന വ്യക്തിയാണ് കെ.ആര്‍.കെ. മോഹന്‍ലാലിനെതിരേ മോശം പരാമര്‍ശം നടത്തിയതിന്റെ പേരില്‍ കെ.ആര്‍.കെ മലയാളികള്‍ക്കിടയിലും വലിയ ചര്‍ച്ചയായിരുന്നു.