നടന്‍ സായ്കുമാറിന്റെ മകള്‍ വൈഷ്ണവി അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നു. മിനി സ്ക്രീനിലൂടെയാണ് വെെഷ്ണവിയുടെ ചുവടുവയ്പ്പ്. ഒരു നെഗറ്റിവ് സ്വഭാവമുള്ള കഥാപാത്രത്തെയാണ് വൈഷ്ണവി സീരിയലില്‍ അവതരിപ്പിക്കുന്നത്. 

സായികുമാറിന് മുൻഭാര്യ പ്രസന്ന കുമാരിയിലുണ്ടായ മകളാണ് വെെഷ്ണവി. 2007 ൽ പ്രസന്ന കുമാരിയുമായി വിവാഹമോചിതനായ നടൻ നടി ബിന്ദു പണിക്കരെ വിവാഹം ചെയ്തു.

സുജിത്ത്കുമാറാണ് വൈഷ്ണവിയുടെ ഭർത്താവ്. 2018 ജൂണിലായിരുന്നു ഇരുവരുടെയും വിവാഹം.

Content Highlights: Sai Kumar ex-wife Prasanna Kumari's daughter vaishnavi debut in Mini screen, Malayalam serial