തിയേറ്ററുകളെ ഇളക്കിമറിച്ച സൂപ്പർഹിറ്റ് ചിത്രം ധുരന്ധറിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ചലച്ചിത്രപ്രേമികൾ. ആദിത്യ ധർ സംവിധാനം ചെയ്യുന്ന ചിത്രം മാർച്ച് 19-നാണ് ചിത്രം തിയേറ്ററുകളിലെത്തുക. എന്നാൽ ധുരന്ധർ 2 താൻ ഇതിനകം കണ്ടുവെന്ന് പറയുകയാണ് നടി രുപാലി ഗാംഗുലി. മുഴുവൻ ചിത്രമല്ല, മറിച്ച് ചിത്രത്തിന്റെ പ്രധാനഭാഗങ്ങളാണ് താൻ കണ്ടതെന്നും ഓരോ ഫ്രെയിമും അതിശയിപ്പിക്കുന്നതാണെന്നും രുപാലി പറഞ്ഞു.

To advertise here,

രുപാലി ഗാംഗുലിയുടെ ഭർത്താവ് വിജയ് ഗാംഗുലിയാണ് ധുരന്ധറിന്റെ കൊറിയോഗ്രാഫറായിരുന്നു. വിജയ് എഡിറ്റ് ചെയ്യുമ്പോഴാണ് ചിത്രത്തിന്റെ ഭാഗങ്ങൾ താൻ കണ്ടതെന്ന് രുപാലി പറയുന്നു. കൂടാതെ മറ്റു ചില ഭാഗങ്ങൾ വീഡിയോ കോൾ വഴിയും താൻ കണ്ടു. ധുരന്ധർ ആദ്യഭാഗം താൻ രണ്ടുതവണയാണ് തിയേറ്ററിൽ പോയി കണ്ടതെന്നും രുപാലി കൂട്ടിച്ചേർത്തു. എൻഡിടിവിയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.

Also Read: വാരാണസിയുടെ ഹോളിവുഡ് അഭിമുഖത്തിൽ കേരളവും; പൃഥ്വിരാജിനോട് തന്റെ ‘കേരളാ കണക്ഷൻ’ പറഞ്ഞ് പ്രിയങ്കാ ചോപ്ര

'ധുരന്ധർ ഞാൻ രണ്ടുതവണയാണ് തിയേറ്ററിൽ പോയി കണ്ടത്. എന്തൊരു സിനിമയാണ്. രണ്ടാം ഭാഗം ഇറങ്ങാനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ഞാൻ. കഴിഞ്ഞ ദിവസം ധുരന്ധർ 2-ന്റെ ചില ഭാഗങ്ങൾ ഞാൻ കണ്ടു. വിജയ് എഡിറ്റ് ചെയ്യുകയായിരുന്നു. ആ സമയം ഞങ്ങൾ വീഡിയോ കോൾ ചെയ്തു. ഈ ഷോട്ട് നോക്കൂ എന്ന് പറഞ്ഞ് വിജയ് എന്നെ കാണിച്ചുതരികയായിരുന്നു. എന്തൊരു ഷോട്ടായിരുന്നു അത്. എനിക്ക് ഒന്നുകൂടെ കാണാനായി റീവൈൻഡ് ചെയ്ത് ഒന്നുകൂടെ കാണിച്ചുതരാൻ ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഓരോ ഫ്രെയിമും അതിശയിപ്പിക്കുന്നതായിരുന്നു.' -വിജയ് ഗാംഗുലി പറഞ്ഞു.